ലോക്ക് ഡൗണ് കാലത്ത് തൃശൂർ ജില്ലയിൽ മാത്രം ഫ്‌ളവേഴ്‌സ് ഫാമിലി ക്ലബിലൂടെ സഹായമെത്തിയത് നൂറുകണക്കിനാളുകൾക്ക്

flowers family club helped hundreds thrissur

ലോക്ക് ഡൗണ് കാലത്ത് മാത്രം തൃശൂർ ജില്ലയിലെ ഏഴ് താലൂക്കുകളിൽ ഫ്‌ളവേഴ്‌സ് ഫാമിലി ക്ലബിലൂടെ സഹായമെത്തിയത് നൂറുകണക്കിനാളുകളിലേക്ക്. അശരണർക്ക് അവശ്യവസ്തുക്കൾ ഉൾപ്പെടെ വീടുകളിൽ എത്തിച്ചു നൽകിയാണ് ഫ്‌ളവേഴ്‌സ് ഫാമിലി ക്ലബ് അംഗങ്ങൾ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്.

തൃശൂർ ജില്ലയിലെ തൃശൂർ കൊടുങ്ങല്ലൂർ മുകുന്ദപുരം ചാലക്കുടി ചാവക്കാട് തലപ്പിള്ളി കുന്നംകുളം എന്നീ താലൂക്കുകളിലാണ് ഫ്‌ളവേഴ്‌സ് ഫാമിലി ക്ലബ്ബ് കോർഡിനേറ്റർമാരുടെ ഇടപെടലിലൂടെ സാധാരണക്കാരിലേക്ക് സഹായങ്ങൾ എത്തുന്നത്. ഫ്‌ളവേഴ്‌സ് 24 ഹെൽപ്പ് ലൈൻ നമ്പറുകളിലേക്ക് എത്തുന്ന കോളുകൾ പരിശോധിച്ചും അതാത് പ്രദേശത്ത് സഹായം ആവശ്യമായവരെ കണ്ടെത്തിയും മരുന്നുകളും ഭക്ഷണകിറ്റുകളുമടക്കം അശരണർക്കായി വീടുകളിൽ എത്തിച്ചു നൽകി. പൊലീസുമായി കൈകോർത്ത് തീരദേശമേഖലകളിൽ പ്രയാസമനുഭവിക്കുന്നവരിലേക്കും വിവിധ സന്നദ്ധ പ്രവർത്തകരുമായി കൈകോർത്ത് ഒരു നേരത്തിനു അന്നം മുട്ടിയവർക്കും ഫ്‌ളവേഴ്‌സ് ഫാമിലി ക്ലബ് കൈത്താങ്ങായി. തുടർന്നും ചാരിറ്റി പ്രവർത്തനങ്ങളുമായി സജീവമാകുകയാണ് ഫാമിലി ക്ലബ് അംഗങ്ങളും കോഡിനേറ്റർമാരും.

തെരുവിൽ അലയുന്ന രോഗബാധിതരെ അഗതി മന്ദിരങ്ങളിലേക്കെത്തിച്ചും ലോക്ഡൗണ് കാലത്ത് പ്രതിസന്ധിയിലായ ജീവിതങ്ങൾക്ക് വെളിച്ചം പകർന്നു എഫ് എഫ് സി പ്രവർത്തങ്ങൾ തുടരുകയാണ്.

Story Highlights- flowers family club helped hundreds thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top