Advertisement

ലക്ഷ്മി ബോംബ് 100 കോടി ക്ലബിൽ; ഡിസ്നി ഹോട്ട്സ്റ്റാർ സ്വന്തമാക്കിയത് 125 കോടി രൂപയ്ക്ക്

May 31, 2020
Google News 2 minutes Read
laxmmi bomb hotstar

ലോകവ്യാപകമായി കൊവിഡ് ബാധ പിടിച്ചുലച്ചപ്പോൾ ജനം അതിനനുസരിച്ച് ജീവിതരീതിയിൽ മാറ്റം വരുത്തുകയാണ്. ഇതിനോടനുബന്ധിച്ച് സിനിമാ ലോകത്തിലും ഏറെ മാറ്റങ്ങളുണ്ടായി. തീയറ്ററുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ഒടിടി റിലീസുകൾക്കാണ് ഇപ്പോൾ ഡിമാൻഡ്. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലെ സിനിമകൾ ഓടിടി റിലീസിന് ഒരുങ്ങുകയാണ്. ഒരു തമിഴ് സിനിമ ആമസോൺ പ്രൈമിലൂടെ ഇതിനകം റിലീസായിക്കഴിഞ്ഞു. വിവിധ തരത്തിലുള്ള എതിർപ്പുകൾ പല ഭാഗത്തു നിന്ന് ഉയരുന്നുണ്ടെങ്കിലും ഓടിടി റിലീസ് തുടരുകയാണ്.

Read Also: മലയാള സിനിമകളുടെ ഓൺലൈൻ റിലീസ്; പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കും

ഇത്തരത്തിൽ അക്ഷയ് കുമാർ നായകനായ ലക്ഷ്മി ബോംബ് എന്ന സിനിമയും ഓടിടി റിലീസിനു തീരുമാനിച്ചിരിക്കുകയാണ്. ചിത്രത്തിൻ്റെ അവകാശത്തിനായി 125 കോടി രൂപയാണ് ഡിസ്നി ഹോട്ട്സ്റ്റാർ മുടക്കിയിരിക്കുന്നത്. റെക്കോർഡ് തുകയ്ക്ക് അക്ഷയ് കുമാർ ചിത്രം ഡിസ്നി ഹോട്ട്സ്റ്റാർ വാങ്ങിയതായി പിങ്ക്‌വില്ലയാണ് റിപ്പോർട്ട് ചെയ്തത്.

സാധാരണയായി 60-70 കോടി രൂപയാണ് ഡിജിറ്റൽ സ്ട്രീമിംഗ് തുകയായി ലഭിക്കുക. എന്നാൽ, ഇത് ഓടിടി പ്രീമിയർ റിലീസ് ആയതിനാലും തീയറ്റർ ഉണ്ടാവാത്തതിനാലും നിർമ്മാതാക്കൾ 100 കോടിക്ക് മുകളില്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 125 കോടി രൂപയുടെ ഡിജിറ്റൽ റൈറ്റ്സ് ബോളിവുഡിലെ ഏറ്റവും ഉയർന്ന തുകയാണ്.

Read Also: ആയുഷ്മാൻ ഖുറാനയും അമിതാഭ് ബച്ചനും ഒന്നിക്കുന്നു; ഗുലാബോ സിതാബോ ട്രെയിലർ കാണാം

രാഘവ ലോറന്‍സ് കേന്ദ്ര കഥാപാത്രമായി അഭിനയിച്ച്, അദ്ദേഹം തന്നെ സംവിധാനം ചെയ്ത കാഞ്ചന എന്ന തമിഴ് ഹൊറർ ചിത്രത്തിൻ്റെ ഹിന്ദി റീമേക്ക് ആണ് ലക്ഷ്മി ബോംബ്. രാഘവ ലോറൻസ് തന്നെയാണ് ലക്ഷ്മി ബോംബും സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ ബോളിവുഡ് അരങ്ങേറ്റമാണിത്.

അക്ഷയ് കുമാറിനൊപ്പം കിയാര അദ്വാനി, തുഷാർ കപൂർ, തരുൺ അറോറ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. മെയ് 22ന് ഈദ് റിലീസായി തീരുമാനിച്ചിരുന്ന ചിത്രം കൊവിഡിനെ തുടർന്ന് മാറ്റിവച്ചതാണ്.

Story Highlights: laxmmi bomb gets 125 core for ott release

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here