അസമിൽ ആൾക്കൂട്ട ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരുക്ക്

അസമിൽ ആൾക്കൂട്ട ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ജോർഘട്ട് ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. 23കാരനായ ദേബാശിഷ് ഗോഗോയ് ആണ് മരിച്ചത്. ദേബാശിഷിന്റെ സുഹൃത്ത് ആദിത്യ ദാസിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രാദേശിക വിനോദസഞ്ചാര കേന്ദ്രം സന്ദർശിച്ച് മടങ്ങിയ യുവാക്കളാണ് ആക്രമണത്തിന് ഇരയായത്. ഇവരുടെ സ്‌കൂട്ടർ രണ്ട് സ്ത്രീകളെ ഇടിച്ചതാണ് ആക്രമണത്തിന് കാരണമായത്. രണ്ട് സ്ത്രീകൾക്കും കാര്യമായ പരുക്കുണ്ടായിരുന്നില്ല. എന്നാൽ ജനക്കൂട്ടം സംഘടിച്ചെത്തി യുവാക്കളെ മർദിക്കുകയായിരുന്നു. അൻപതോളം പേർ ചേർന്ന് ഇരുവരേയും മർദിച്ചതായാണ് റിപ്പോർട്ട്.

read also: ലോക് ഡൗണിനിടെ ആൾക്കൂട്ടത്തെ വിളിച്ചുകൂട്ടി ആൾദൈവം; പൊലീസിന് നേരെ വാളോങ്ങി; വിഡിയോ

സംഭവമറിഞ്ഞ് ദേബാശിഷ് ഗോഗോയിയുടെ പിതാവും സഹോദരിയും അടക്കമുള്ളവർ സ്ഥലത്തെത്തി അക്രമികളോട് സംസാരിക്കാൻ ശ്രമിച്ചുവെങ്കിലും അവർ പിന്തിരിഞ്ഞില്ല. ഏറെനേരം കഴിഞ്ഞാണ് രണ്ട് യുവാക്കളേയും ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ഈ സമയം പൊലീസും സ്ഥലത്തെത്തി. പൊലീസ് ഇടപെട്ടാണ് യുവാക്കളെ ആശുപത്രിയിൽ എത്തിച്ചത്. ഞായറാഴ്ചയോടെ ദേബാശിഷ് മരിക്കുകയായിരുന്നു. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്ക് വേണ്ടി തിരച്ചിൽ നടക്കുന്നതായും പൊലീസ് അറിയിച്ചു.

Story highlights- mob lynch, assam, murder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top