Advertisement

സംസ്ഥാനത്തെ കോളജുകളില്‍ അധ്യയനം നാളെ മുതല്‍ ഓണ്‍ലൈനായി, ആദ്യം മന്ത്രിയുടെ ക്ലാസ്

May 31, 2020
Google News 3 minutes Read
Colleges, online  class, coronavirus, lockdown , kt jaleel

സംസ്ഥാനത്തെ കോളജുകളിലെ ഓണ്‍ലൈന്‍ അധ്യയനം, ആദ്യം മന്ത്രിയുടെ ക്ലാസ് ഉദ്ഘാടനം ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ കെടി ജലീല്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സംസ്‌കൃത കോളജിലെ ഒറൈസ് കേന്ദ്രത്തില്‍ കൂടി ലൈവ് ക്ലാസ് നടത്തിയാണ് ഉദ്ഘാടനം. ഈ ക്ലാസ് ഒറൈസ് സംവിധാനമുള്ള 75 സര്‍ക്കാര്‍ കോളേജുകളിലും മറ്റുള്ളവര്‍ക്ക് താഴെ പറയുന്ന ലിങ്കിലും തത്സമയം ലഭിക്കും. (https://asapkerala.webex.com/asapkerala/onstage/g.php?MTID=ec0c9475a883464d05dae21f955272668)

സംസ്ഥാനത്തെ ഒന്നുമുതല്‍ പിജി വരെയുള്ള എല്ലാ ക്ലാസുകളും ജൂണ്‍ ഒന്നിന് ആരംഭിക്കുമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് അധ്യയനം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. അക്കാദമിക കലണ്ടറിന്റെ അടിസ്ഥാനത്തില്‍ ടൈംടേബിളുകള്‍ തയാറാക്കി രാവിലെ 8.30ന് തുടങ്ങി ഉച്ചയ്ക്ക് 1.30 ന് അവസാനിക്കുന്ന രീതിയില്‍ അധ്യാപകര്‍ ഓണ്‍ലൈനില്‍ കൂടി ക്ലാസുകള്‍ കൈകാര്യം ചെയ്യും.

കോളജ് സ്ഥിതിചെയ്യുന്ന ജില്ലയിലെ അധ്യാപകര്‍, പ്രിന്‍സിപ്പല്‍ നിശ്ചയിക്കുന്ന റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ കോളജുകളില്‍ ഹാജരാകുകയും മറ്റുള്ളവര്‍ വീടുകളിലിരുന്നും ക്ലാസുകള്‍ കൈകാര്യം ചെയ്യും. സാങ്കേതിക സംവിധനങ്ങളുടെയും ഇന്റര്‍നെറ്റിന്റെയും ലഭ്യതയെ അടിസ്ഥാനമാക്കി മുഴുവന്‍സമയ ലൈവ് ക്ലാസുകള്‍ നല്‍കും. ഇതിന്റെ പരിമിതി മറികടക്കാന്‍ അധ്യാപകന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന വിഡിയോകളോ മറ്റു പ്രഗത്ഭര്‍ നയിക്കുന്ന ക്ലാസുകളുടെ വിഡിയോകളോ കുട്ടികള്‍ക്ക് നല്‍കും. നിശ്ചിത ഇടവേളകളില്‍ ലൈവ് ക്ലാസുകള്‍ വഴി നേരിട്ട് ആശയ സംവാദം നടത്തും. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വേണ്ട സാങ്കേതിക സംവിധനങ്ങള്‍ ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് ക്ലാസുകള്‍ ലഭ്യമാക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ കോളജുകളിലോ അടുത്തുള്ള മറ്റു സ്ഥാപനങ്ങളിലോ പ്രിന്‍സിപ്പല്‍മാര്‍ ഒരുക്കണം. കൊവിഡ് കാലത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടാകാവുന്ന പഠന-ബോധന പ്രതിസന്ധി അധ്യാപക-വിദ്യാര്‍ത്ഥി ഐക്യത്തില്‍ കൂടി നമുക്കതിജീവിക്കാമെന്ന് ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ കെടി ജലീല്‍ പറഞ്ഞു.

 

Story Highlights:  Colleges, online  class, coronavirus, lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here