Advertisement

സംസ്ഥാനത്ത് പത്ത് ഹോട്ട്‌സ്‌പോട്ടുകൾ കൂടി

May 31, 2020
Google News 1 minute Read
hotspot

സംസ്ഥാനത്തെ പത്ത് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടുകൾ ആക്കി. കാസർഗോഡ് ജില്ലയിലെ ബദിയടുക്ക, പിലിക്കോട്, പാലക്കാട് ജില്ലയിലെ പല്ലശ്ശന, പുതുനഗരം, കണ്ണൂർ ജില്ലയിലെ തലശ്ശേരി മുൻസിപ്പാലിറ്റി, കൊല്ലം ജില്ലയിലെ പന്മന, പുനലൂർ മുൻസിപ്പാലിറ്റി, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകൾ. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ ഹോട്ട്‌സ്‌പോട്ടുകളിൽ കണ്ടെയ്ൻമെന്റ് സോണുകളില്ല. നിലവിൽ ആകെ 116 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

അതേസമയം, സംസ്ഥാനത്ത് 61 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 12 പേർക്കും കാസർഗോഡ് ജില്ലയിൽ നിന്നുള്ള 10 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള 7 പേർക്കും കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും കോഴിക്കോട് ജില്ലയിൽ നിന്നുള്ള 2 പേർക്കും എറണാകുളം ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

read also: സംസ്ഥാനത്ത് 61 പേർക്ക് കൂടി കൊവിഡ്; 15 പേർക്ക് രോഗമുക്തി

ഇതിൽ 20 പേർ വിദേശത്ത് നിന്നും (യു.എ.ഇ.8, കുവൈറ്റ്5, ഒമാൻ4, സൗദി അറേബ്യ1, ഖത്തർ1, മാലിദ്വീപ്1) 37 പേർ മറ്റ് സംസ്ഥാനങ്ങളിൽ (മഹാരാഷ്ട്ര20, തമിഴ്‌നാട്6, ഡൽഹി5, കർണാടക4, ഗുജറാത്ത്1, രാജസ്ഥാൻ1) നിന്നും വന്നതാണ്. 4 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട്, കൊല്ലം ജില്ലകളിലുള്ള 2 പേർക്ക് വീതമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 15 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Story highlights- coronavirus, hotspot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here