Advertisement

‘തോമസ് ദി ടാങ്ക് എഞ്ചിനു’ ശബ്ദം നൽകിയ നറേറ്റർ അന്തരിച്ചു

June 1, 2020
Google News 2 minutes Read
thomas and friends narrator

‘തോമസ് ആൻഡ് ഫ്രണ്ട്സ്’ എന്ന അനിമേഷൻ പരമ്പരയിലെ ‘തോമസ് ദി ടാങ്ക് എഞ്ചിനു’ ശബ്ദം നൽകിയ നറേറ്റർ മൈക്കിൾ ആഞ്ചെലിസ് അന്തരിച്ചു. 68 വയസ്സായിരുന്നു. ഇംഗ്ലണ്ടിലെ ലിവർപൂൾ സ്വദേശിയായ അദ്ദേഹം തൻ്റെ വീട്ടിൽ വച്ച് തന്നെയാണ് മരണമടഞ്ഞത്. മരണസമയത്ത് ഭാര്യ ജെന്നിഫർ ഖലാസ്ചി അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Read Also: ടോം ആൻഡ് ജെറി, പോപേയ് സംവിധായകൻ ജീൻ ഡീച്ച് അന്തരിച്ചു

തോമസിനു വേണ്ടി 13 സീരീസുകളിൽ അദ്ദേഹം ശബ്ദം നൽകിയിരുന്നു. ഇതോടെ തോമസിനായി ഏറ്റവുമധികം കാലം ശബ്ദം നൽകിയ വ്യക്തി എന്ന നേട്ടവും മൈക്കിൾ കരസ്ഥമാക്കി. ബീറ്റിൽസ് അംഗം റിംഗോ സ്റ്റാറിൽ നിന്ന് 1991ലാണ് അദ്ദേഹം ഈ ജോലി ഏറ്റെടുത്തത്. 2012 വരെ അദ്ദേഹം തോമസിനു ശബ്ദം നൽകി. നിരവധി ആളുകളാണ് മൈക്കിളിന് ആദരാഞ്ജലികൾ അർപ്പിക്കുന്നത്.

Read Also: പിക്സർ അനിമേറ്ററും നിരവധി അനിമേഷൻ കഥാപാത്രങ്ങളുടെ ചിത്രകാരനും ആയിരുന്ന റോബ് ഗിബ്സ് അന്തരിച്ചു

1970ലാണ് അദ്ദേഹം ആദ്യമായി ഒരു ടെലിവിഷൻ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടത്. സെപ്തംബർ സോംഗിലെ ആർനി, ലിവർ ബേർഡ്സിലെ ലൂസിയൻ ബോസ്‌വൽ തുടങ്ങി ഒട്ടേറെ റോളുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

നേരത്തെ, കൊറോണേഷൻ സ്ട്രീറ്റ് നടി ഹെലൻ വർത്ത് ആയിരുന്നു മൈക്കിളിൻ്റെ ഭാര്യ.

Story Highlights: thomas and friends narrator died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here