ഇന്നത്തെ പ്രധാന വാർത്തകൾ (01-06-2020)
ഗവേഷകന് കൊവിഡ്; ഐസിഎംആർ ആസ്ഥാനം അടച്ചു
ഗവേഷകന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഐസിഎംആർ ആസ്ഥാനം അടച്ചു. കെട്ടിടം സാനിറ്റൈസും ഫ്യുമിഗേറ്റും ചെയ്ത് രണ്ട് ദിവസത്തിന് ശേഷം ഐസിഎംആർ പ്രവർത്തനം പഴയ രീതിയിൽ പുനരാരംഭിക്കും.
ഇന്ത്യയിൽ തുടർച്ചയായി രണ്ടാം ദിനവും 8000 കടന്ന് കൊവിഡ് കേസുകൾ
ഇന്ത്യയിൽ തുടർച്ചയായി രണ്ടാം ദിനവും 8000 കടന്ന് കൊവിഡ് കേസുകൾ. പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും ഒറ്റദിവസത്തെ റെക്കോർഡ് വർധനയാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ 8392 പോസിറ്റീവ് കേസുകളും 230 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 190535 ആയി. 5394 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 93322 പേരാണ് ചികിത്സയിലുള്ളത്. 91818 പേർ രോഗമുക്തി നേടി.
വെർച്വൽ പ്രവേശനോത്സവം; സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ വഴി ക്ലാസുകൾ
സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ വഴി ക്ലാസുകൾ ആരംഭിക്കും. വിക്ടേഴ്‌സ് ചാനൽ വഴിയാണ് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നടക്കുക. ലാപ്‌ടോപ്പോ ഡെസ്‌ക്ടോപ്പോ വഴിയാണ് സ്വകാര്യ സ്‌കുളുകൾ വിദ്യാർത്ഥികളോട് സംവദിക്കാൻ ക്രമീകരണമേർപ്പെടുത്തിയിരിക്കുന്നത്.
കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഏഴാമത്
കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്ത്. കേസുകളുടെ എണ്ണത്തിൽ ഫ്രാൻസിനെയും ജർമനിയെയും രാജ്യം മറികടന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ റെക്കോർഡ് വേഗത്തിലാണ് കുതിച്ചുയരുന്നത്. ഡൽഹിയിൽ പതിനൊന്ന് ഡോക്ടർമാർ അടക്കം 13 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു.
ചാരവൃത്തി: മൂന്ന് പാക് ഉദ്യോഗസ്ഥർ പിടിയിൽ
ചാരവൃത്തിയെ തുടർന്ന് മൂന്ന് പാകിസ്താൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർ പിടിയിലായി. ആബിദ് ഹുസൈൻ, താഹിർ ഖാൻ, ജാവേദ് ഹുസൈൻ എന്നിവരാണ് പിടിയിലായത്.
Story Highlights- todays news headlines june 1
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here