ഡാമുകളുടെ പരിശോധന നടത്തി; സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തി

പാംബ്ല ഡിവിഷനിലെ എല്ലാ ഡാമുകളുടെയും പ്രീമണ്‍സൂണ്‍ പരിശോധന നടത്തി സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തിയതായി റിസര്‍ച്ച് ആന്റ് ഡാം സേഫ്റ്റി ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പാബ്ല ഡിവിഷന്റെ നിയന്ത്രണത്തില്‍ ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, ചെങ്കുളം, പൊന്‍മുടി, ആനയിറങ്കല്‍ മാട്ടുപ്പെട്ടി, കുണ്ടള എന്നീ ഡാമുകളാണുള്ളത്. ഡാമിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും വാര്‍ഷിക അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിച്ചു. ഡീസല്‍ ജനറേറ്റര്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഡാം സൈറ്റില്‍ ജോലി ചെയ്യുന്നവര്‍ക്കായി സാറ്റലൈറ്റ് ഫോണുകള്‍ ലഭ്യമാക്കി. കേന്ദ്രജലകമ്മീഷന്റെ സഹായത്തോടെ തയാറാക്കിയ ഓരോ ഡാമിന്റെയും റൂള്‍ ലെവല്‍ കെഎസ്ഇബിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ജലസംഭരണികളുടെ അലേര്‍ട്ട് ലെവലുകള്‍ നിജപ്പെടുത്തിയിട്ടുണ്ട്. പ്രധാന ഡാമുകളുടെ ടയര്‍വണ്‍ ലെവല്‍ ( ആദ്യസൂചനാ ജലനിരപ്പ്) അടിയന്തര കര്‍മപദ്ധതി മാര്‍ഗ നിര്‍ദേശങ്ങള്‍, കേന്ദ്ര ജലകമ്മീഷന്റെ നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമായി തയാറാക്കിയതും, പ്രധാന ഡാമുകളുടെ ഓപ്പറേഷന്‍ മാന്വലുകളും വെബ്സൈറ്റില്‍ ലഭ്യമാണെന്ന് റിസര്‍ച്ച് ആന്റ് ഡാം സേഫ്റ്റി ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

 

Story Highlights: Pre-monsoon inspection of dams; Security arrangements were ensured

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top