വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ടം പ്രഖ്യാപിച്ചു

കൊവിഡ് 19 പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിയപ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ടം പ്രഖ്യാപിച്ചു. ജൂൺ 11 മുതൽ 30 വരെയാണ് മൂന്നാം ഘട്ട ദൗത്യം നടക്കുക. അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നും ഉൾപ്പെടെ 70 വിമാനസർവീസുകൾ ഉണ്ടാകുമെന്ന് വ്യോമയാനമന്ത്രി ഹർദ്ദീപ് സിംഗ് പുരിഅറിയിച്ചു.

അതേസമയം, രോഗവ്യാപനത്തെ തുടർന്ന് പല രാജ്യങ്ങളും വിമാന സർവീസുകൾ അനുവദിക്കുന്നില്ലെന്നും ഹർദ്ദീപ് സിംഗ് പുരി പറഞ്ഞു. അന്താരാഷ്ട്ര സർവീസുകൾ തുടങ്ങാനുള്ള ശ്രമങ്ങൾ നടത്തുമെന്നും ഇതിനായി ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലെ സ്ഥിതി സാധാരണ നിലയിലാവേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Story highlight: The third phase of the Vandebharat Mission has been announced

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top