ഓൺലൈൻ ക്ലാസ്: അധ്യാപകരെ അപകീർത്തി പ്പെടുത്തിയവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

Trolls teachers case registered

വിക്ടേഴ്സ് ചാനല്‍വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്ത അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്തവർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ നൽകിയ പരാതിയിലാണ് നടപടി. ഇത്തരക്കാരെ കണ്ടെത്താൻ പൊലീസിന്റെ സൈബർ വിംഗ് സോഷ്യൽ മീഡിയയിൽ പ്രത്യേക നിരീക്ഷണം ആരംഭിച്ചു. അതേ സമയം, അധ്യാപകരെ സോഷ്യൽ മീഡിയയിൽ അപമാനിച്ച സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

വിക്ടേഴ്സ് ചാനല്‍ വഴി നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാരെ സാമൂഹ്യമാധ്യമങ്ങളില്‍ അപകീർത്തിപ്പെടുത്തിയ സംഭവത്തിലാണ് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഫെയ്സ്ബുക്ക്, യു ട്യൂബ്, ഇന്‍സ്റ്റഗ്രാം, വാട്സ് ആപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ എ.ഡി.ജി.പി മനോജ് എബ്രഹാമിന് നല്‍കിയ പരാതിയിലാണ് നടപടി.അശ്ലീല ട്രോളുകളുടെ രൂപത്തിലടക്കം അധ്യാപകരെ അപമാനിച്ചാൽ കേസെടുക്കാനാണ് തീരുമാനം. ഇത്തരം ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ പോലീസിന്റെ സൈബർവിങ് സോഷ്യൽ മീഡിയയിൽ പ്രത്യേക നിരീക്ഷണം നടത്തും. അപമാനിക്കുന്ന തരത്തിൽ കമന്റുകളിട്ടാലും നിയമനടപടി നേരിടേണ്ടി വരും. ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പൊലീസ് അറിയിച്ചത്.

Read Also : ‘ആദ്യം ട്രോളിയത് ഭർത്താവ്’; ഓൺലൈൻ അധ്യയന വിശേഷങ്ങൾ പങ്കുവച്ച് സായ് ശ്വേത മോണിംഗ് ഷോയിൽ

അതേ സമയം അധ്യാപകരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെ യുവജനകമ്മീഷൻ സ്വമേധയാ കേസ് എടുത്തു. ലൈംഗിക ചുവയോടെയുള്ള ട്രോളുകളും പോസ്റ്ററുകളും കമന്റുകളും പ്രചരിപ്പിച്ചവർക്കെതിരെയാണ് കേസ്. അധ്യാപികമാരുടെ ചിത്രങ്ങൾ വരെ മോശമായ വിധത്തിൽ ഉപയോഗിക്കുകയും അറപ്പുളവാക്കുന്ന ഫേസ് ബുക്ക് അക്കൗണ്ടുകൾ ആരംഭിക്കുകയും ചെയ്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നു സംസ്ഥാന പോലീസ് മേധാവിയോടും യുവജന കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കകം റിപ്പോർട്ടായി ലഭ്യമാക്കണമെന്നും യുവജന കമ്മീഷൻ ആവശ്യപ്പെട്ടു.

Story Highlights- Trolls teachers case registered

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top