വിക്ടേർസ് ചാനലിൽ ക്ലാസെടുത്ത അധ്യാപകരെ സാമൂഹ്യ മാധ്യമങ്ങളിൽ അപമാനിച്ച സംഭവം: യുവജനകമ്മീഷൻ സ്വമേധയാ കേസ് എടുത്തു

സർക്കാരിന്റെ ഓൺലൈൻ പഠന സംവിധാനത്തിൽ ക്ലാസെടുത്ത അധ്യാപകരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെ യുവജനകമ്മീഷൻ സ്വമേധയാ കേസ് എടുത്തു. അധ്യാപകർക്കെതിരെ ലൈംഗികചുവയോടെയുള്ള ട്രോളുകളും പോസ്റ്ററുകളും കമെന്റുകളും പ്രചരിപ്പിച്ചവർക്കെതിരെയാണ് കേസ്.
വികൃതമായ കമന്റുകളും പോസ്റ്റുകളുമിട്ട് ആനന്ദം കൊള്ളുന്നവരുടെ മനോനില അപകടകരവും പ്രബുദ്ധ കേരളത്തിന് അപമാനകരവുമാണ്. കൊവിഡ് മഹാമാരിയെ തുടർന്ന് പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും മുടക്കം വരാതെ വിദ്യാർത്ഥികൾക്ക് അധ്യയനം ഒരുക്കാൻ മാതൃകാപരമായ ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. സർക്കാർ സംവിധാനങ്ങളും അധ്യാപകരുമെല്ലാം വിശ്രമമില്ലാതെ കർമ്മനിരതരാകുമ്പോൾ അവരെ അപമാനിച്ച് ആത്മനിർവൃതി കൊള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന യുവജനകമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോം അറിയിച്ചു.
Read Also : ‘ആദ്യം ട്രോളിയത് ഭർത്താവ്’; ഓൺലൈൻ അധ്യയന വിശേഷങ്ങൾ പങ്കുവച്ച് സായ് ശ്വേത മോണിംഗ് ഷോയിൽ
അധ്യാപികമാരുടെ ചിത്രങ്ങൾ വരെ മോശമായ വിധത്തിൽ ഉപയോഗിച്ചിരിക്കുന്നു. അറപ്പുളവാക്കുന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടുകൾ ആരംഭിക്കുകയും ചെയ്തിട്ടുള്ള പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് യുവജനകമ്മീഷൻ സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപെട്ടു.ഈ വിഷയത്തിൽ സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കകം റിപ്പോർട്ട് ലഭ്യമാക്കണമെന്നും
സൈബറിനടങ്ങളിൽ സ്ത്രീകൾക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ ഉണ്ടാകണമെന്നും യുവജനകമ്മീഷൻ ആവശ്യപ്പെട്ടു.
Story Highlights- youth commission takes case against online teacher cyber attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here