Advertisement

തിരുവനന്തപുരത്ത് ഇന്ന് 14 പേര്‍ക്ക് കൊവിഡ്

June 3, 2020
Google News 1 minute Read
covid19, coronavirus, Thiruvananthapuram

തിരുവനന്തപുരത്ത് ഇന്ന് 14 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന പതിമൂന്ന് പേര്‍ക്കും, മുംബൈയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിയ ഒരാള്‍ക്കുമാണ് വൈറസ് ബാധ
സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് ആറു പേര്‍ രോഗമുക്തരായി. രോഗബാധിതരായി തലസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 61 ആയി.

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് തലസ്ഥാന ജില്ലയിലാണ്. 14 പേര്‍ക്കാണ് കൊവിഡ് ബാധ. ജില്ലയില്‍ ഒരു ദിവസം ഇത്രയധികം രോഗബാധിതര്‍ ഉണ്ടാകുന്നതും ഇതാദ്യമാണ്. എട്ടു പുരുഷന്‍മാര്‍ക്കും ആറു സ്ത്രീകള്‍ക്കുമാണ് ഇന്ന് വൈറസ്ബാധ സ്ഥിരീകരിച്ചത്. താജിക്കിസ്ഥാനില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ രണ്ടു വിദ്യാര്‍ത്ഥികള്‍, ഓസ്ട്രേലിയയില്‍ നിന്നെത്തിയ ഒരാള്‍, കുവൈറ്റില്‍ നിന്ന് വിവിധ ദിവസങ്ങളിലായി എത്തിയ പത്തുപേര്‍ എന്നിവരാണ് വിദേശത്ത് നിന്ന് വന്നവര്‍.

കടകംപള്ളി കുമാരപുരം സ്വദേശിയായ 48 കാരി, മലയിന്‍കീഴ് സ്വദേശിയായ 48 കാരി, പള്ളിത്തുറ സ്വദേശിയായ 27കാരി, പെരുമാതുറ സ്വദേശിയായ 34കാരന്‍, വര്‍ക്കല, ചെരുണിയൂര്‍ സ്വദേശിയായ 39കാരന്‍, മംഗലപുരം മുരുക്കുമ്പുഴ സ്വദേശിയായ 56കാരന്‍, നെടുമങ്ങാട് മുണ്ടേല സ്വദേശിയായ 72കാരന്‍, തിരുപുറം പുത്തന്‍കര സ്വദേശിയായ 19കാരി, വള്ളക്കടവ് പെരുംന്താന്നി സ്വദേശിയായ 56കാരന്‍, നെയ്യാറ്റിന്‍കര അത്താഴമംഗലം സ്വദേശിയായ 29കാരന്‍, കാട്ടായിക്കോണം പുതിയറമൂല സ്വദേശിയായ 26കാരന്‍, വിഴിഞ്ഞം പള്ളിത്തുറ സ്വദേശിയായ 40 കാരി, കഠിനംകുളം പുതുകുറിച്ചി സ്വദേശിയായ 21 കാരി എന്നിവരാണ് രോഗം സ്ഥിരീകരിച്ച പ്രവാസികള്‍. എല്ലാവരും സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളിലായിരുന്നു.

പൂവാര്‍ കല്ലിംഗവിളാകം സ്വദേശിയായ 57 കാരനാണ് മുംബൈയില്‍ നിന്നും ട്രെയിനില്‍ എത്തിയത്. അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണം കണ്ടതിനെതുടര്‍ന്നാണ് സ്രവപരിശോധന നടത്തിയത്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 61 ആയി. ഒരു പത്തനംതിട്ട സ്വദേശിയടക്കം ആറ് പേര്‍ ഇന്ന് രോഗമുക്തി നേടി. ജില്ലയില്‍ 10146 പേര്‍ വീടുകളിലും 1891 പേര്‍ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളിലും 170 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്.

 

 

Story Highlights:   covid19, coronavirus, Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here