കൊവിഡ് പ്രതിസന്ധിമൂലം തിരിച്ചെത്തി കേരളത്തിൽ വ്യവസായം ആരംഭിക്കാൻ താത്പര്യമുള്ള പ്രവാസികൾക്ക് പേര് രജിസ്റ്റർ ചെയ്യാൻ അവസരവുമായി വ്യവസായ വകുപ്പ്

കൊവിഡ് പ്രതിസന്ധിമൂലം തിരിച്ചെത്തി കേരളത്തിൽ വ്യവസായം ആരംഭിക്കാൻ താത്പര്യമുള്ള പ്രവാസികൾക്ക് പേര് രജിസ്റ്റർ ചെയ്യാൻ അവസരവുമായി വ്യവസായ വകുപ്പ്. കൊവിഡ് 19 സാഹചര്യത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികളുടെ തുടര്‍ന്നുള്ള ജീവിതം ശോഭനമാക്കാന്‍ വ്യവസായ വാണിജ്യ വകുപ്പും ഫലപ്രദമായ ഇടപെടല്‍ നടത്തുകയാണ്. മടങ്ങിയെത്തുന്ന പ്രവാസി സുഹൃത്തുകളുടെ താത്പര്യങ്ങള്‍ മനസിലാക്കി സഹായം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ലോകമെമ്പാടും മികവാര്‍ന്ന ഒട്ടനവധി പദ്ധതികള്‍ നടപ്പാക്കിയതിനു പിന്നില്‍ മലയാളികളുടെ വൈദഗ്ധ്യം ഉണ്ട്. ഈ അനുഭവ സമ്പത്ത് കേരളത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകണമെന്നാണ് ഉദ്ദേശിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.
സംരംഭക താത്പര്യം മനസിലാക്കാനും തുടര്‍ ജീവനോപാധി കണ്ടെത്താന്‍ സഹായിക്കാനുമായാണ് വ്യവസായവകുപ്പ് വിവരശേഖരണം നടത്തുന്നത്. ഇതിനായി പ്രത്യേകം സജ്ജീകരിച്ച പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://industry.kerala.gov.in ല്‍ ആണ് പോർട്ടൽ ലഭ്യമാവുക. ഈ വെബ്‌സൈറ്റിന്റെ വലത് വശത്ത് മുകളില്‍ പ്രവാസി വിവരശേഖരണ പോര്‍ട്ടല്‍ എന്ന ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്ത് വിവരങ്ങള്‍ നല്‍കാനാകും. സ്വന്തമായി സംരംഭം തുടങ്ങാനോ തൊഴില്‍ നേടാനോ മാര്‍ഗനിര്‍ദേശം നല്‍കാനോ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളുടെയും വിവരം ലഭ്യമാക്കുകയാണ് ലക്ഷ്യം.
Read Also:കൊവിഡ് ബാധിച്ച് പോത്തൻകോട് സ്വദേശി സൗദിയിൽ മരിച്ചു
പോര്‍ട്ടല്‍ വഴി ഓരോ പ്രവാസിക്കും അവരെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി നല്‍കാനാകും. അടിസ്ഥാന വിവരങ്ങളോടൊപ്പം താത്പര്യമുളള മേഖലയും അതിനെ സംബന്ധിച്ച മറ്റ് വിവരങ്ങളും രേഖപ്പെടുത്താം. സംരംഭകരാകാനാണ് താത്പര്യമെങ്കില്‍ ഏത് മേഖലയിലാണെന്നും, പദ്ധതി സംബന്ധിച്ച വിശദ വിവരങ്ങളും രേഖപ്പെടുത്തണം.
വ്യവസായിക, കൃഷി ആവശ്യങ്ങള്‍ക്ക് വാടകയ്‌ക്കോ പാട്ടത്തിനോ നല്‍കാന്‍ സ്വന്തമായി സ്ഥലം, കെട്ടിടം എന്നിവ ഉളളവര്‍ക്ക് ആ വിവരവും പോര്‍ട്ടലില്‍ നല്‍കാം. ഇത് സംരംഭകരാകാന്‍ മുന്നോട്ട് വരുന്നവര്‍ക്ക് സഹായകമാകും. നിലവില്‍ പ്രവര്‍ത്തിച്ച് വരുന്ന എതെങ്കിലും സംരംഭത്തില്‍ പങ്കാളിയാകാന്‍ താത്പര്യമുണ്ടെങ്കിലും എന്തെങ്കിലും നൂതനാശയം കൈയിലുണ്ടെങ്കിലും പോര്‍ട്ടല്‍ വഴി അറിയിക്കാം. ലഭ്യമാകുന്ന വിവരങ്ങള്‍ പ്രയോജനപ്പെടുത്തി ഓരോരുത്തര്‍ക്കും ആവശ്യമായ സഹായം നല്‍കും.
Story Highlights: opportunity to register names of NRIs interested in starting own business
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here