ഗൂഢാലോചന, ആംആദ്മി മുൻ കൗൺസിലർ ഉൾപ്പെടെ പ്രതികൾ; ഡൽഹിയിലെ ഐബി ഉദ്യോഗസ്ഥന്റെ കൊലപാതകത്തിൽ കുറ്റപത്രം

ഡൽഹി കലാപത്തിനിടെ ഐ.ബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ കൊല്ലപ്പെട്ട കേസിൽ ആംആദ്മി പാർട്ടി മുൻ കൗൺസിലർ താഹിർ ഹുസൈനെ അടക്കം പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചു. കക്കർഡൂമ കോടതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണസംഘമാണ് കുറ്റപത്രം സമർപ്പിച്ചത്.

അങ്കിത് ശർമയുടെ ശരീരത്തിൽ 51 ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകത്തിന് പിന്നിൽ വൻ ഗൂഢാലോചന നടന്നു. കൗൺസിലർ താഹിർ ഹുസൈന് നിർണായക പങ്കുണ്ടെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി.

read also: മലപ്പുറത്തെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ ദൗർഭാഗ്യകരം; വേദനിപ്പിക്കുന്നതെന്നും ഹൈക്കോടതി

ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിനിടെ ചാന്ദ്ബാഗ് മേഖലയിലെ അഴുക്കുചാലിൽ നിന്നാണ് ഐ.ബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയെ ക്രൂരമായി കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആംആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവ് പ്രതിയായത് വൻരാഷ്ട്രീയ വിവാദം ഉണ്ടാക്കിയിരുന്നു.

story highlights- IB officer, murder, ankit sharma, delhi riots

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top