ആരാധനാലയങ്ങളിലെ നിയന്ത്രണത്തിൽ ഇളവ് സംബന്ധിച്ച് ചർച്ച മുഖ്യമന്ത്രി ഇന്ന് മത പുരോഹിതന്മാരുമായി ചേർന്ന് നടത്തും

ആരാധനാലയങ്ങളിലെ നിയന്ത്രണത്തിൽ ഇളവ് വരുത്തുന്നത് സംബന്ധിച്ച് ഇന്ന് മുഖ്യമന്ത്രി മത പുരോഹിതരുമായി ചർച്ച നടത്തും. വ്യത്യസ്ത മതനേതാക്കളുമായി മുഖ്യമന്ത്രി വിഡിയോ കോൺഫറൻസിലൂടെയാകും ചർച്ച നടത്തുക.

ജൂൺ എട്ടിനു ശേഷം ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനത്തും ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം ശക്തമാണ്. ആൾക്കൂട്ടം ഒഴിവാക്കാനുള്ള തീരുമാനങ്ങൾക്ക് മതനേതാക്കളുടെ പിന്തുണ തേടുകയാണ് ചർച്ചയുടെ ലക്ഷ്യം.

Story highlight: The CM will hold discussions with religious clergy today on the issue of concessional control of places of worship

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top