ബ്ലാസ്റ്റേഴ്സിന്റെ കളികൾ ഇനി കോഴിക്കോടും

കേരള ബ്ലാസ്റ്റേഴ്സ് ഇനി കോഴിക്കോടും കളിക്കും. അടുത്ത സീസനീൽ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം ബ്ലാസ്റ്റേഴ്സിൻ്റെ സെക്കൻഡ് ഹോം ആകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തിൽ കോർപ്പറേഷൻ തീരുമാനം എടുത്തു കഴിഞ്ഞു എന്നാണ് സൂചന. പ്രദീപ് കുമാര്‍ എംഎല്‍എ, കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍, കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം പ്രതിനിധികള്‍ എന്നിവർ ചേർന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം ആയത്.
Read Also: പുതിയ മാനേജ്മെന്റിനു കീഴിൽ ബ്ലാസ്റ്റേഴ്സ് അടുമുടി മാറുന്നു; സിഇഓ വിരേൻ ഡിസിൽവ ക്ലബ് വിട്ടു
നിലവിൽ ഐലീഗ് ക്ലബായ ഗോകുലം കേരള എഫ്സിയുടെ ഹോം ഗ്രൗണ്ടാണ് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം. കഴിഞ്ഞ മൂന്ന് വർഷമായി ഗോകുലം തന്നെയാണ് ഇവിടെ കളിക്കുന്നത്. ഗോകുലത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നതും ഇവിടെയാണ്. വിഷയത്തിൽ ഗോകുലം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഗോകുലവുമായി ഉടൻ ചർച്ച നടത്തുമെന്ന് അധികൃതർ അറിയിച്ചു.
സീസണിനു മുൻപായി ഗ്രൗണ്ട് നവീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റിൽ നിന്ന് മാർഗനിർദ്ദേശങ്ങൾ സ്വീകരിച്ചാവും നവീകരണം. നിലവിലുള്ള ഫ്ലഡ്ലൈറ്റുകൾ അപ്ഡേറ്റ് ചെയ്യും. ഗ്രൗണ്ടിലും പവലിയനിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ഡ്രെയിനേജ് മാനേജ്ജ്മെൻ്റ് കാര്യക്ഷമമാക്കും എന്നിങ്ങനെയാണ് പുതിയ നവീകരണങ്ങൾ.
Read Also: ബ്ലാസ്റ്റേഴ്സിന്റെ ദയനീയ പ്രകടനങ്ങൾക്ക് മൂന്ന് കാരണങ്ങൾ: ഈൽകോ ഷറ്റോരി
അതേസമയം, സ്റ്റേഡിയം ബ്ലാസ്റ്റേഴ്സിൻ്റെ ഹോം ഗ്രൗണ്ട് ആക്കുന്നതിൽ ഗോകുലം കേരളയ്ക്ക് അനുകൂല നിലപാടല്ല എന്നാണ് മറ്റൊരു റിപ്പോർട്ട്. തങ്ങൾ ഏറ്റെടുത്തതിനു ശേഷമാണ് ഗ്രൗണ്ടിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയത്. മികച്ച ഒരു ഗ്രൗണ്ട് ആയതിനു ശേഷം മറ്റൊരു ക്ലബ് അത് ഏറ്റെടുക്കുന്നതിൽ തങ്ങൾക്ക് താത്പര്യമില്ലെന്ന് ഗോകുലം പറയുന്നു. എന്നാൽ, ഷെഡ്യൂളുകൾ ഇടകലരാത്ത നിലയിൽ ബ്ലാസ്റ്റേഴ്സിൻ്റെ ചില മത്സരങ്ങൾ കോഴിക്കോട് നടത്തുന്നതിൽ ഗോകുലത്തിന് എതിർപ്പില്ല.
Story Highlights: kerala blasters to play in kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here