ഇന്നത്തെ പ്രധാന വാർത്തകൾ (04-06-2020)

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം സ്വദേശിനിയായ മീനാക്ഷി അമ്മാൾ (73) ആണ് മരണപ്പെട്ടത്. മിനിഞ്ഞാന്ന് രാത്രി 10.30ഓടെയായിരുന്നു മരണം. ചെന്നൈയിൽ മകനോടൊപ്പം താമസിച്ചിരുന്ന ഇവർ കഴിഞ്ഞ മാസം 25നാണ് നാട്ടിലെത്തിയത്.
ദേവികയുടെ ആത്മഹത്യയിൽ നിർണായക തെളിവായി നോട്ടുപുസ്തകം പൊലീസ് കണ്ടെത്തി. മരണത്തെ താൻ ഇഷ്ടപ്പെടുന്നുവെന്നാണ് നോട്ട്ബുക്കിൽ ദേവിക കുറിച്ചിരിക്കുന്നത്. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പതിനൊന്നംഗ സംഘം വളാഞ്ചേരി ഇരുമ്പിളിയത്തെ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു.
കോട്ടയം വേളൂരിലെ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ കുറ്റ സമ്മതം നടത്തി പ്രതി മുഹമ്മദ് ബിലാൽ. മോഷണ ശേഷം മരണം ഉറപ്പാക്കാൻ പല തവണ തലയ്ക്കടിച്ചുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ‘മോഷണ ശേഷം മരണം ഉറപ്പാക്കാൻ പല തവണ തലയ്ക്കടിച്ചു. ടീപോയ് വച്ചാണ് ആദ്യം തലയ്ക്കടിച്ചത്. ശേഷം തെളിവ് നശിപ്പിക്കാനാണ് പാചക വാതക സിലണ്ടർ തുറന്ന് വിട്ടു’, പ്രതി പറയുന്നു. ഇരുവരെയുടെയും കൈകാലുകളിൽ ഷോക്കടിപ്പിക്കാൻ ഇയാൾ ശ്രമം നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വീട്ടമ്മയുടെ കൊലപാതകം: ഒരാൾ അറസ്റ്റിൽ
കോട്ടയം വേളൂരിലെ വീട്ടമ്മയുടെ കൊലപാതകം സാമ്പത്തിക സഹായം നിരസിച്ചതിലുള്ള വൈരാഗ്യമാണെന്ന് പൊലീസ്. സംഭവത്തിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയെ കുടുംബം ഇടക്കിടെ സഹായിച്ചിരുന്നു. രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യൽ തുടരുകയാണ്.
രാജ്യത്ത് കൊവിഡ് മരണം 6000 കടന്നു; പോസിറ്റീവ് കേസുകളിൽ ഒറ്റ ദിവസത്തെ റെക്കോർഡ് വർധന
രാജ്യത്ത് കൊവിഡ് മരണ സംഖ്യ 6075 ആയി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 9304 പേർക്കാണ്. 24 മണിക്കൂറിനിടെ 260 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 216,919 ആയി. 106,737 പേരാണ് ചികിത്സയിലുള്ളത്. 104,106 പേർ രോഗമുക്തി നേടി.
പ്രതിരോധ സെക്രട്ടറിക്ക് കൊവിഡ്
പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ അടക്കം മുപ്പത് പേർ സ്വയം നിരീക്ഷണത്തിൽ പോയി. ഇന്നലെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും മുതിർന്ന ഉദ്യോഗസ്ഥരും ഓഫീസിൽ എത്തിയില്ലെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിൽ ഡി.എം.കെ എംഎൽഎ ജെ. അൻപഴകന് കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്.
Story Highlights- todays news headlines june 04
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here