കുട്ടികൾക്ക് പഠന സാമഗ്രികൾ ലഭ്യമാക്കാൻ ടിവി ചലഞ്ചുമായി വ്യവസായ വകുപ്പ്

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. ഓണ്‍ലൈന്‍ സംവിധാനം പ്രാപ്യമല്ലാത്ത നിരവധി കുട്ടികളുണ്ട്. ഇവര്‍ക്ക് ആവശ്യമുള്ള സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാനുള്ള ദൗത്യത്തിലാണ് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി കുട്ടികള്‍ക്ക് പഠന സാമഗ്രികള്‍ ലഭ്യമാക്കാന്‍ ”ടി വി ചലഞ്ച് ” ആരംഭിച്ചിരിക്കുകയാണ് വ്യവസായ വകുപ്പ്. 2000 ടിവികള്‍ വിദ്യാഭ്യാസ വകുപ്പിന് ലഭ്യമാക്കുകയാണ് ലക്ഷ്യം. അതത് ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴിയാണ് സഹായം സ്വീകരിക്കുകയെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ അറിയിച്ചു. താത്പര്യമുള്ളവർക്ക് പദ്ധതിയിൽ പങ്കുചേരാം
Read Also:കൊവിഡ് ബോധവത്കരണം; പത്തനംതിട്ടയിൽ കാർട്ടൂൺ മതിൽ തയാർ
വ്യവസായ കേന്ദ്രങ്ങളുടെ നമ്പര്‍
തിരുവനന്തപുരം – 9447752174
കൊല്ലം – 9745839707
പത്തനംതിട്ട – 9961363897
ആലപ്പുഴ – 9495209457
കോട്ടയം – 9446222830
ഇടുക്കി – 9446364529
എറണാകുളം – 9446384433
തൃശ്ശൂര്‍ – 9447461557, 9947123325
പാലക്കാട് – 9447003378
മലപ്പുറം – 9447326017
കോഴിക്കോട് – 9188127011
വയനാട് – 7907491652
കണ്ണൂര്‍ – 9446545440
കാസര്‍കോഡ് – 8281936494
Story Highlights: Department of Industry with TV Challenge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here