എറണാകുളം പ്രളയ ഫണ്ട് തട്ടിപ്പ്; റവന്യു വകുപ്പും അന്വേഷിക്കുന്നു

എറണാകുളം ജില്ലയിലെ പ്രളയ ഫണ്ട് തട്ടിപ്പ് കേസ് റവന്യൂ വകുപ്പും അന്വേഷിക്കുന്നു. കളക്ടറേറ്റ് കേന്ദ്രീകരിച്ചു നടന്ന തട്ടിപ്പ് അന്വേഷിക്കാൻ ജോയിന്റ് ലാൻഡ് റവന്യൂ കമ്മീഷനെ ചുമതലപ്പെടുത്തി. പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ഉത്തരവ്.
എറണാകുളം കളക്ടറേറ്റിലെ സെക്ഷൻ ക്ലാർക്ക് ആയിരുന്ന വിഷ്ണുപ്രസാദ് മുഖ്യസൂത്രധാരനായ തട്ടിപ്പിൽ സിപിഐഎം പ്രാദേശിക നേതാക്കളടക്കം ഉൾപ്പെട്ടിരുന്നു. വിഷ്ണുപ്രസാദിന്റെ സുഹൃത്ത് മഹേഷ്, മഹേഷിന്റെ ഭാര്യ നീതു, സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം നിഥിൻ, ഭാര്യ ഷിന്റു, സിപിഐഎം തൃക്കാക്കര ഈസ്റ്റ് മുൻ ലോക്കൽ കമ്മിറ്റി അംഗം എംഎം അൻവർ, ഭാര്യ മുൻ അയ്യനാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ കൗലത്ത് എന്നിവരാണ് മറ്റ് പ്രതികൾ.
read also: എറണാകുളം പ്രളയ ഫണ്ട് തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം
കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവാണ് പ്രളയ ഫണ്ട് തട്ടിപ്പിൽ സിപിഐഎം നേതാക്കൾക്ക് പങ്കുണ്ടെന്നതിന്റെ തെളിവുമായി രംഗത്തുവന്നത്. സിപിഐഎം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയാണ് പ്രളയ ഫണ്ട് തട്ടിപ്പ് നടത്തിയതെന്ന് ഗിരീഷ് മുഖ്യമന്ത്രിക്കും, സഹകരണ വകുപ്പിനും നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Story highlights- flood fund fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here