മല്ലികാർജുൻ ഖാർഗെ രാജ്യസഭാ സ്ഥാനാർത്ഥിയാകും

മുൻ കേന്ദ്രമന്ത്രി മല്ലികാർജുൻ ഖാർഗെ കർണാടകയിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥിയാകും.ജൂൺ 19നാണ് തെരഞ്ഞെടുപ്പ്. ഖാര്‍ഗെയുടെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു. പാർട്ടിയുടെ മുതിർന്ന നേതാവായ മല്ലികാർജുൻ ഖാർഗെയ്ക്ക് 77 വയസാണുള്ളത്.
Read Also:മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം എഴുപതിനായിരത്തിലേക്ക്
നിലവിൽ മഹാരാഷ്ട്രയുടെ ചുമതലയുള്ള ഉള്ള എഐസിസി ജനറൽ സെക്രട്ടറിയാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ ഗുൽബർഗിൽ നിന്ന് മത്സരിച്ച് മല്ലികാർജുൻ ഖാർഗെ പരാജയപ്പെട്ടിരുന്നു. ദളിത് വിഭാഗത്തിൽ നിന്നുള്ള കോൺഗ്രസിന്റെ പ്രമുഖ നേതാവാണ് ഖാർഗേ. ജൂൺ 19നാണ് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക.
Story highlights-mallikarjun kharge will be rajyasabha candidate from karnataka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here