മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന 56 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന കുഞ്ഞ് മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന 56 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.

പാലക്കാട് ചത്തല്ലൂര്‍ സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. കുട്ടിയുടെ സ്രവം പരിശോധനയ്ക്കയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്ന ശേഷം മാത്രമേ രോഗകാരണം വ്യക്തമാകുകയുള്ളൂ. കോയമ്പത്തൂരില്‍ നിന്നെത്തിയതാണ് പാലക്കാട് ചത്തല്ലൂര്‍ സ്വദേശികളായ കുടുംബം. കുഞ്ഞിന് ശ്വാസ തടസമുണ്ടായിരുന്നു.

read also: സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി; മരിച്ചത് മലപ്പുറം സ്വദേശി

അതേസമയം, മഞ്ചേരി മെഡിക്കല്‍ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം പരപ്പനങ്ങാടി സ്വദേശിയും മുന്‍ ഫുട്‌ബോള്‍ താരവുമായ ഹംസക്കോയ (61) കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് ബാധയുണ്ട്. ന്യൂമോണിയ അടക്കമുള്ള മറ്റ് രോഗങ്ങള്‍ ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇക്കഴിഞ്ഞ 21-ാം തീയതി മുംബൈയില്‍ കുടുംബസമ്മേതം കേരളത്തില്‍ എത്തിയതായിരുന്നു. 24-ാം തീയതിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കി വരികയായിരുന്നു. 30-ാം തീയതിയോടെ ആരോഗ്യനില കൂടുതല്‍ വഷളാവുകയും വെന്റിലേറ്റിലേക്ക് മാറ്റുകയുമായിരുന്നു.

story highlights- coronavirus, malappuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top