തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം ഈ മാസം 11ന് തുറക്കും

Tirupati Venkateswara Temple

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ക് ഡൗൺ മൂലം അടച്ച തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം വ്യാഴാഴ്ച്ച മുതൽ നിയന്ത്രണങ്ങളോടെ ദർശനത്തിനായി തുറക്കും. 6000 പേരെ മാത്രമെ ഒരു ദിവസം ദർശനത്തിന് അനുവദിക്കൂ. 10 വയസിൽ താഴെയുള്ളവരെയും 65 വയസിന് മുകളിൽ ഉള്ളവരെയും ദർശനത്തിന് അനുവദിക്കില്ല. മണിക്കൂറിൽ 300 മുതൽ 500 വരെ ഭക്തർക്കാവും ദർശന സൗകര്യം. ഇതിനായി ക്യൂ കോംപ്ലക്സ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പുനക്രമീകരിച്ചു.

Read Also:സ്ഫോടനാത്മക കൊവിഡ് വ്യാപനം ഇന്ത്യയിൽ ഉണ്ടായിട്ടില്ല; ലോകാരോഗ്യ സംഘടന

ലോക്ക് ഡൗൺ മൂലം മൂലം ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നത് തടഞ്ഞിരുന്നുവെങ്കിലും ക്ഷേത്ര പതിവ് പൂജകൾ നടന്നിരുന്നു. ജൂൺ എട്ടു മുതൽ രാജ്യത്തെ ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കാൻ കേന്ദ്രസർക്കാർ അനുവാദം നൽകിയതോടെയാണ് തിരുപ്പതി ക്ഷേത്രം ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചത്.

Story highlights-Tirupati Venkateswara Temple will be opened on 11th of this month

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top