Advertisement

കൊവിഡിനെ പ്രതിരോധിക്കുന്നതിൽ പ്രധാനമന്ത്രി പൂർണ പരാജയമെന്ന് അരുന്ധതി റോയ്

June 7, 2020
Google News 2 minutes Read

കൊവിഡ് പ്രതിരോധത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പൂർണ പരാജയമെന്ന് എഴുത്തുകാരി അരുന്ധതി റോയ്. രാജ്യത്ത് കൊവിഡ് പടരുമ്പോഴും സിഎഎ പ്രക്ഷോഭകരെ അറസ്റ്റ് ചെയ്യാനായിരുന്നു കേന്ദ്രസർക്കാർ ശ്രമിച്ചിരുന്നതെന്ന്  മാധ്യമ പ്രവർത്തകനായ താരിഖ് അലി, ബ്രിട്ടിഷ് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ എന്നിവരുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ അരുന്ധതി റോയ് പറഞ്ഞു.

രാജ്യത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനു ശേഷവും കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവ് ചൂണ്ടിക്കാട്ടിയാണ് അരുന്ധതി റോയ് വിമർശനം ഉന്നയിച്ചത്.

ലോക്ക് ഡൗണിനെ തുടർന്ന് രാജ്യത്തിന്റെ സാമ്പത്തിസ്ഥിതി തകരുകയും വൈറസ് വ്യാപനം വർധിക്കുകയുമാണ് ചെയ്തത്. കുടിയേറ്റ തൊഴിലാളികൾക്ക് ദുരിതം അനുഭവിക്കേണ്ടി വന്നു. ലോക്ക് ഡൗൺ ഇളവുകൾക്ക് ശേഷവും പോസിറ്റീവ് കേസുകൾ ഇന്ത്യയിലേത് പോലെ മറ്റെവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്നും അരുന്ധതി റോയ് കുറ്റപ്പെടുത്തി.

ജനങ്ങൾക്ക് മുൻകൂട്ടി സമയം അനുവദിക്കാതെ നടപ്പിലാക്കിയ ലോക്ക് ഡൗൺ
ലോകത്തിലെ തന്നെ ഏറ്റവും വലിയ ശിക്ഷാർഹമായ നടപടിയായിരുന്നു. മാത്രമല്ല, കൊവിഡ് വ്യാപനം തുടങ്ങിയ സമയത്ത് തന്നെ വിമാനത്താവളങ്ങൾ അടച്ചിടേണ്ടതായിരുന്നുവെന്നും ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചതിനു ശേഷവും ഇവിടെ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും അരുന്ധതി റോയ് വ്യക്തമാക്കി. നമസ്തേ ട്രംപ് പരിപാടിക്കായി ആയിരങ്ങൾ യുഎസിൽ നിന്ന് ഇന്ത്യയിലെത്തിയതായും അരുന്ധതി റോയ് കൂട്ടിച്ചേർത്തു.

Story highlight: Arundhati Roy denies Prime Minister’s utter failure to defend covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here