മലപ്പുറം ജില്ലയിൽ 27 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയിൽ 27 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 24 പേർ വിദേശത്ത് നിന്നും ഒരാൾ ചെന്നൈയിൽ നിന്നുമാണ് എത്തിയത്.

മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച ദിനത്തിൽ രണ്ട് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധ സ്ഥിരീകരിച്ചത്. നേരത്തെ കൊവിഡ് ബാധിച്ച പശ്ചിമബംഗാൾ സ്വദേശിയുടെ കൂടെ ചെമ്മാട് താമസിച്ചിരുന്ന പശ്ചിമബംഗാൾ സ്വദേശിക്കും കഴിഞ്ഞ ദിവസം രോഗബാധ കണ്ടെത്തിയ അസം സ്വദേശിയുടെ ജോലി സ്ഥലത്തിന് അടുത്ത് താമസിക്കുന്ന മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശിക്കുമാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്.

മെയ് 28 ന് ചെന്നൈയിൽ നിന്ന് സ്വകാര്യ വാഹനത്തിൽ എത്തിയ നിലമ്പൂർ സ്വദേശിക്കും അബുദാബിയിൽ നിന്ന് എത്തിയ 13 പേർക്കും കുവൈറ്റിൽ നിന്ന് എത്തിയ 7 പേർക്കും ദുബായിൽ നിന്നും റിയാദിൽ നിന്നുമായി എത്തിയ നാല് പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 209 ആയി 148 പേരാണ് മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. ജില്ലയിൽ 683 പേർ കൂടി പുതിയതായി നിരീക്ഷണം ഏർപ്പെടുത്തിയതോടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 12,603 പേരാണ്.

Story highlight: covid confirmed 27 more in Malappuram district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top