കൊവിഡ് ബാധിതയായ യുവാവിന് ചികിത്സിച്ച ഡോക്ടറോട് പ്രണയം; സമൂഹ മാധ്യമങ്ങില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം[ 24 Fact Check]

ടീന സൂസൻ ടോം-

കൊവിഡ് ബാധിതയായ യുവാവിന് ചികിത്സിച്ച ഡോക്ടറോട് പ്രണയം. സമൂഹ മാധ്യമങ്ങില്‍ പ്രചരിക്കുന്ന ചിത്രങ്ങളും ചിത്രങ്ങള്‍ക്ക് പിന്നിലെ പ്രണയബന്ധത്തിന്റെയും സത്യാവസ്ഥ എന്താണ്?. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായ വാര്‍ത്ത വ്യാജമാണ്. സത്യാവസ്ഥ പരിശോധിക്കാം.

ഈജ്പിതില്‍ കൊവിഡ് ബാധിതനായ യുവാവിന് ചികിത്സിച്ച ഡോക്ടറിനോട് പ്രണയം.

60 ദിവസങ്ങള്‍ക്ക് ശേഷം യുവാവ് കൊവിഡ് മുക്തനായി, പിന്നീട് വിവാഹാഭ്യര്‍ത്ഥനയുമായി ഡോക്ടറിന്റെ അടുത്തേക്ക്. അവള്‍ സമ്മതം മൂളി. അതേ ആശുപത്രിയില്‍ വച്ച്തന്നെ ഇരുവരുടേയും വിവാഹ നിശ്ചയം. ഇത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച കള്ളക്കഥയാണിത്. ഈ പറഞ്ഞതിനെ സാധൂകരിക്കുന്ന നിരവധി പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു, പലരും ഈ പറഞ്ഞതൊക്കെ വിശ്വസിച്ചു. പ്രമുഖ ഹിന്ദി പത്രമായ പഞ്ചാബ് കേസരി
ഇത് വാര്‍ത്തയാക്കുകയും ചെയ്തു.

എന്നാല്‍ ഷെയര്‍ ചെയ്യപ്പെടുന്ന പോസ്റ്റിന്റെ സത്യം ഇതൊന്നുമല്ല. ഈജിപ്തിലെ അല്‍ ഷിഫ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇരുവരും. ഡോ.മുഹമ്മദ് ഫാമിയും ഡോ. അയ മൊസ്ബഹയും. ഇവരുടെ പ്രീ വെഡിംഗ് ചിത്രങ്ങളാണ് ഇപ്പോള്‍ വ്യാപകമായി വ്യാജമായി പ്രചരിക്കുന്നത്. ചിത്രങ്ങളെടുത്ത ഫോട്ടോഗ്രാഫര്‍ മൊഹമ്മദ് സലീം 2018 ല്‍ ഇത് തന്റെ ഫേസ്ബുക്കില്‍ ഇവ പോസ്റ്റുചെയ്തിരുന്നു. ഇവയ്ക്ക് കൊവിഡുമായി യാതൊരു ബന്ധവുമില്ല.

 

Story Highlights: Covid sick young man Love with the doctor; News spread on social media is fake

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top