‘ഇത്രയൊക്കെ സംഭവിച്ച എനിക്ക് ഇമോഷണൽ ആകാൻ അവകാശം ഇല്ലെന്ന്, അല്ലേടാ…’കിലുക്കം സ്റ്റൈലിൽ ബാറ്റ്മാനോട് ക്യാപ്റ്റൻ അമേരിക്ക; ശ്രദ്ധേയമായി സ്റ്റോപ്പ് മോഷൻ വിഡിയോ

kilukkam stop motion video

കിലുക്കത്തിലെ നർമരംഗം സ്റ്റോപ്പ് മോഷനിൽ അവതരിപ്പിച്ച് കൈയ്യടി നേടി ഒരുകൂട്ടം ചെറുപ്പക്കാർ. കിലുക്കം എന്ന സൂപ്പർഹിറ്റ് പ്രിയദർശൻ ചിത്രത്തിൽ ജഗതിയെ മോഹൻലാൽ ആശുപത്രിയിൽ കാണാൻ വരുന്ന രംഗമാണ് ഇവർ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. എന്നാൽ ഇതിൽ ഇവർ ഉൾക്കൊള്ളിച്ചിരിക്കുന്നത് പ്രസിദ്ധമായ കാർട്ടൂൺ കഥാപാത്രങ്ങളെയാണ്.

കാണുമ്പോൾ തന്നെ വളരെ കൗതുകം തോന്നുന്ന രീതിയിലാണ് രംഗങ്ങൾ ഇവർ ചിത്രീകരിച്ചിരിക്കുന്നത്. ഹോളിവുഡിലെ സൂപ്പർ ഹീറോകൾ നാടൻ പഞ്ച് ഡയലോഗുകൾ പറഞ്ഞാൽ എങ്ങനെയിരിക്കും എന്ന ചിന്തയിൽ നിന്നാണ് രസകരമായ ഈ വിഡിയോ നിർമിച്ചിരിക്കുന്നത്. വിഡിയോ മാത്രമല്ല കെട്ടോ, ഇവർ എത്ര കഷ്ടപ്പെട്ടാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്നും നമുക്ക് കാണാം. വിഡിയോയിൽ മോഹൻലാലിന്റെ സ്ഥാനത്ത് ബാറ്റ്മാനെയും ജഗതിയായ ക്യാപ്റ്റൻ അമേരിക്കയെയും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Read Also: റോസ്റ്റിംഗുമായി പി സി കുട്ടൻ പിള്ളയെത്തി ‘പണിവരുന്നുണ്ടവറാച്ചാ!’

അച്ചു അരുൺ കുമാറാണ് വിഡിയോയുടെ സംവിധായകൻ. കൊറിയോഗ്രഫിയും എഡിറ്റും അച്ചു തന്നെയാണ് ചെയ്തിരിക്കുന്നത്. കൺസെപ്റ്റും ക്യാമറയും ജോബി ജെയിംസിന്റെതാണ്. സിനിക് ഡിസൈൻ- ശ്യംജിത്ത് വെല്ലൂറ. വിഡിയോക്ക് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്.

 

kilukkam, stop motion video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top