ആലപ്പുഴ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് അഞ്ച് പേര്‍ക്ക്

alappuzha corona

ആലപ്പുഴ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് അഞ്ച് പേര്‍ക്കാണ്. അഞ്ചുപേരും വിദേശത്തു നിന്നും വന്നതാണ്. ദുബായില്‍ നിന്നും ജൂണ്‍ മൂന്നിന് കോഴിക്കോടെത്തി മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന 50 വയസുള്ള ഹരിപ്പാട് സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച ഒരാള്‍.

Read More: സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 11 പേര്‍ രോഗമുക്തി നേടി

അബുദാബിയില്‍ നിന്നും മെയ് 31ന് തിരുവനന്തപുരത്തു എത്തി, തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന തഴക്കര സ്വദേശിനിയായ യുവതിയും അവരുടെ മൂന്നു പെണ്‍മക്കളുമാണ് രോഗം സ്ഥിരീകരിച്ച മറ്റു നാലുപേര്‍. നാലു പേരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതോടെ കൊവിഡ് ബാധിച്ച് നിലവില്‍ ജില്ലയില്‍ ചികിത്സയില്‍ ഉള്ള ആകെ ആളുകളുടെ എണ്ണം 79 ആയി. 15 പേരാണ് ജില്ലയില്‍ രോഗ വിമുക്തരായത്.

Story Highlights: Covid confirmed five persons in Alappuzha district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top