Advertisement

പ്രളയ ഫണ്ട് തട്ടിപ്പ്: കാക്കനാട് കളക്ടട്രേറ്റിലെ ദുരിതാശ്വാസ വിഭാഗത്തിൽ പല രേഖകളും കാണാനില്ല

June 8, 2020
Google News 2 minutes Read
files missing flood fund

സിപിഐഎം നേതാക്കൾ ഉൾപ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പിൽ കാക്കനാട് കളക്ടട്രേറ്റിലെ ദുരിതാശ്വാസ വിഭാഗത്തിൽ പല രേഖകളും കാണാനില്ല. ക്രൈം ബ്രാഞ്ചും, വകുപ്പ് തല പ്രത്യേക അന്വേഷണ സംഘവും 2 ദിവസം പരിശോധിച്ചിട്ടും രേഖകൾ കണ്ടെത്താൻ കഴിഞ്ഞില്ല. രേഖകൾ നഷ്ട്ടപ്പെട്ടതിന് പിന്നിൽ പ്രളയതട്ടിപ്പിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന കളക്ട്രേറ്റിലെ ജീവനക്കാരെന്നും ആരോപണം ഉയരുന്നുണ്ട്.

Read Also: പ്രളയഫണ്ട് തട്ടിപ്പ് കേസ്; രണ്ട് കോടിയുടെ തട്ടിപ്പ് നടന്നതായി ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക വിലയിരുത്തൽ

കാക്കനാട് കളക്‌ട്രേറ്റിലെ പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളാണ് കാണാതായിരിക്കുന്നത്. മാസ്റ്റർ ഡാറ്റാ രജിസ്റ്റർ, അലോട്ട്മെൻറ് രജിസ്റ്റർ, ചെക്ക് ബുക്ക് സ്റ്റോക്ക് രജിസ്റ്റർ, ചെക്ക് ഇഷ്യൂ രജിസ്റ്റർ, ക്യാഷ് രജിസ്റ്റർ, സെക്യൂരിറ്റി രജിസ്റ്റർ ഇവയൊന്നും കലക്ടറേറ്റിലെ ദുരിതാശ്വാസ വിഭാഗത്തിൽ കണ്ടെത്താനായില്ല. കഴിഞ്ഞ 2 ദിവസം ക്രൈം ബ്രാഞ്ചും, വകുപ്പ് തല പ്രത്യേക അന്വേഷണ സംഘവും കളക്ട്രേറ്റ് മുഴുവൻ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച സംഭാവനയുടെ കണക്കാണ് ഇതോടെ നഷ്ടമാവുന്നത്.

Read Also: പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ എറണാകുളം കളക്ടറേറ്റിലെ ക്ലാര്‍ക്കിനെ വീണ്ടും ചോദ്യം ചെയ്യും

ദുരിതാശ്വാസ നിധിയിലേയ്ക്ക് ലഭിച്ച പണം, ചെക്കുകൾ, ഡിമാൻഡ് ഡ്രാഫ്റ്റ്, ആഭരണങ്ങൾ ഇവയെക്കുറിച്ചുള്ള ഫയലുകളും കാണാനില്ല. പ്രളയ ഫണ്ട് തട്ടിപ്പിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന കളക്ട്രേറ്റിലെ ജീവനക്കാരാവാം ഇതിന് പിന്നാലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. മേലുദ്യോഗസ്ഥർ അറിയാതെയാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ഈ തുക ട്രഷറിയിലേക്ക് അടച്ചതുമില്ല. പ്രളയ തട്ടിപ്പിൽ പിടിയിലാകുമെന്നായതോടെ ഒരു വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ഫയലുകൾ നശിപ്പിച്ചിരിക്കുന്നതെന്നും അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്.

Story Highlights: flood fund fraud files missing from kakkanadu collectorate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here