കേരളത്തിൽ നാളെ 11 ജില്ലകളിൽ ഹോട്ടലുകൾ തുറക്കും; മൂന്ന് ജില്ലകളിൽ നിയന്ത്രണം

സംസ്ഥാനത്ത് നാളെ 11 ജില്ലകളിൽ ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ഹോട്ടൽ & റെസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് കണക്കിലെടുത്താണ് മൂന്ന് ജില്ലകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്നും അസോസിയേഷൻ പറഞ്ഞു.
കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റ് ജില്ലകളിൽ സർക്കാർ നിർദേശങ്ങൾ പാലിച്ച് തുറന്ന് പ്രവർത്തിക്കുമെന്ന് സംഘടന അറിയിച്ചു.
അതേസമയം, ബസുകളിലും വാഹനങ്ങളിലും അടുത്തടുത്തിരുന്ന് യാത്ര ചെയ്ത് വരുന്നവർ ഹോട്ടലുകളിൽ ആറ് അടി അകലം പാലിക്കണമെന്ന നിർദേശത്തിന്റെ യുക്തി മനസിലാകുന്നില്ലെന്നും അസോസിയേഷൻ പറഞ്ഞു. ഉപഭോക്താക്കളെ ഒരു വാതിലിൽകൂടി കയറ്റി മറ്റ് വാതിലിൽകൂടി പുറത്തിറക്കണമെന്ന നിർദേശം ചെറുകിട ഇടത്തരം ഹോട്ടലുകളെ സംബന്ധിച്ച് അപ്രായോഗികമാണെന്നും സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.
Story Highlights- hotels, restaurant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here