ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന സ്ത്രീ മരിച്ചു

ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു. ആലപ്പുഴ മാന്നാർ പാവൂക്കര സ്വദേശി സലീല തോമസ് (60) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്.
വെള്ളിയാഴ്ച ബംഗളുരുവിൽ നിന്നാണ് സലീല തോമസ് നാട്ടിലെത്തിയത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് പരുമല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിക്കുന്നത്. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
ഇന്നലെ ആലപ്പുഴയിൽ 7 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ആറു പേർ വിദേശത്ത് നിന്നും ഒരാൾ ചെന്നെയിൽ നിന്നും എത്തിയവരാണ്. കുവൈറ്റിൽ നിന്നും എത്തിയ രണ്ട് പേർ താജിക്കിസ്ഥാനിൽ നിന്നും വന്ന യുവതി, ദുബായിൽ നിന്നും എത്തിയ മൂന്ന് പേർ. ഇങ്ങനെയാണ് ആലപ്പുഴ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്ക്. ഇവരിൽ ഒരാളെ ഹരിപ്പാട് ആശുപത്രിയിലും ആറുപേരെ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
Story Highlights- alappuzha, coronavirus, covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here