പ്രളയഫണ്ട് തട്ടിപ്പ്: വ്യാജ രസീതുകളിലൂടെ പിരിച്ചെടുത്തത് ഒരു കോടിയിലധികമെന്ന് അറസ്റ്റിലായ വിഷ്ണു പ്രസാദ്

vishnu prasaad

പ്രളയഫണ്ട് തട്ടിപ്പ് കേസിൽ അറസ്റ്റിലായ വിഷ്ണു പ്രസാദിന്റെ മൊഴി പുറത്ത്. തട്ടിപ്പിൽ കൂടുതൽ കളക്ട്രേറ്റ് ജീവനക്കാർക്ക് പങ്കെന്ന് വിഷ്ണു പ്രസാദ്. വ്യാജരസീതിലൂടെ പിരിച്ചെടുത്തത് 1,18,04000 രൂപയാണ്. അതിൽ ട്രഷറിയിൽ അടച്ചത് 4,83,000 രൂപ മാത്രമാണെന്നും മൊഴി. ശേഷിക്കുന്ന തുക തിരിമറി നടത്തിയതായും വിഷ്ണു പ്രസാദ് പറഞ്ഞതായാണ് വിവരം. 25 വ്യാജ രസീതുകളിൽ ഒപ്പിട്ടത് കളക്ട്രേറ്റിലെ ഉന്നത ഉദ്യോഗസ്ഥരെന്നും മൊഴി. ഇതിലൂടെ കേസില്‍ കൂടുതൽ ഉദ്യോഗസ്ഥരുടെ അറസ്റ്റിലേക്കാണ് വഴിതെളിഞ്ഞിരിക്കുന്നത്. ഇടപാടിൽ ഉൾപ്പെട്ട സിപിഐഎം നേതാക്കളായ അൻവറും ഖൗലത്തും ഇപ്പോഴും ഒളിവിലാണ്.

Read Also: ജനപ്രതിനിധികളുടെ തത്സമയ റിപ്പോർട്ടിംഗ്; കന്നിയങ്കവുമായി എംഎൽഎ റോജി എം ജോൺ: വീഡിയോ

കഴിഞ്ഞ ദിവസം സിപിഐഎം നേതാക്കൾ ഉൾപ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പിൽ കാക്കനാട് കളക്ടട്രേറ്റിലെ ദുരിതാശ്വാസ വിഭാഗത്തിൽ പല രേഖകളും കാണാനില്ലെന്ന് വിവരം ലഭിച്ചിരുന്നു. ക്രൈം ബ്രാഞ്ചും, വകുപ്പ് തല പ്രത്യേക അന്വേഷണ സംഘവും 2 ദിവസം പരിശോധിച്ചിട്ടും രേഖകൾ കണ്ടെത്താൻ കഴിഞ്ഞില്ല. രേഖകൾ നഷ്ട്ടപ്പെട്ടതിന് പിന്നിൽ പ്രളയതട്ടിപ്പിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന കളക്ട്രേറ്റിലെ ജീവനക്കാരെന്നും ആരോപണം ഉയരുന്നുണ്ട്.

കാക്കനാട് കളക്ട്രേറ്റിലെ പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളാണ് കാണാതായിരിക്കുന്നത്. മാസ്റ്റർ ഡാറ്റാ രജിസ്റ്റർ, അലോട്ട്‌മെൻറ് രജിസ്റ്റർ, ചെക്ക് ബുക്ക് സ്റ്റോക്ക് രജിസ്റ്റർ, ചെക്ക് ഇഷ്യൂ രജിസ്റ്റർ, ക്യാഷ് രജിസ്റ്റർ, സെക്യൂരിറ്റി രജിസ്റ്റർ ഇവയൊന്നും കളക്ടറേറ്റിലെ ദുരിതാശ്വാസ വിഭാഗത്തിൽ കണ്ടെത്താനായില്ല. കഴിഞ്ഞ 2 ദിവസം ക്രൈം ബ്രാഞ്ചും, വകുപ്പ് തല പ്രത്യേക അന്വേഷണ സംഘവും കളക്ട്രേറ്റ് മുഴുവൻ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച സംഭാവനയുടെ കണക്കാണ് ഇതോടെ നഷ്ടമാവുന്നത്.

flood relief fund fraud case, arrest accused statement

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top