Advertisement

കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിിനകം സ്വദേശങ്ങളിൽ എത്തിക്കണം: സുപ്രിംകോടതി

June 9, 2020
Google News 2 minutes Read

നിയന്ത്രണങ്ങൾ ലംഘിച്ച് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമിച്ച കുടിയേറ്റ തൊഴിലാളികളുടെ പേരിൽ രജിസ്റ്റർ ചെയ്ത കേസുകൾ സംസ്ഥാന സർക്കാരുകൾ പിൻവലിക്കുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രിംകോടതി. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദേശം. ഇതിനു പുറമേ, സ്വന്തം വീടുകളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ യാത്രാ സൗകര്യം അടിയന്തരമായി ഒരുക്കണമെന്നും സുപ്രിംകോടതി സർക്കാരുകളോട് നിർദേശിച്ചു.

മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നവർക്കായി രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കണമെന്നും. സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്ന പക്ഷം 24 മണിക്കൂറിനുള്ളിൽ റെയിൽവേ ശ്രമിക് തീവണ്ടികളിൽ അനുവദിച്ച് തൊഴിലാളികളെ 15 ദിവസത്തിനുള്ളിൽ സ്വദേശത്തേക്ക് മടക്കി അയയ്ക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു.

നിലവിൽ, ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചവർക്കെതിരെ ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം വിവിധ സർക്കാരുകൾ സ്വദേശത്തേക്ക് മടങ്ങാൻ ശ്രമിച്ചവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

മാത്രമല്ല, കുടിയേറ്റ തൊഴിലാളികളുടെ പുനരധിവാസ പദ്ധതികളും, അനൂകൂല്യങ്ങളും സംസ്ഥാന സർക്കാരുകൾ പരസ്യപ്പെടുത്തണമെന്നും തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു. ഉത്തരവ് നടപ്പിലാക്കുന്നതിന്റെ പുരോഗതി വിലയിരുത്താൻ ജൂലൈ 8 ന് വീണ്ടും സുപ്രിംകോടതി പരിഗണിക്കും.

Story highlight: Immigrant workers to be repatriated within 15 days: Supreme Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here