ങേ… ഇത് ഐശ്വര്യ റായ് അല്ലേ!!! ടിക്ക് ടോക്കിൽ വൈറലായി മലയാളി പെൺകുട്ടി; വിഡിയോ

ടിക്ക് ടോക്ക് വിഡിയോയിലൂടെ വൈറലായി ജൂനിയർ ഐശ്വര്യാ റായ്. ഐശ്വര്യാ റായുടെ മുഖസാദൃശ്യമുള്ള പെൺകുട്ടിയുടെ ടിക്ക് ടോക്ക് കണ്ട് അന്തംവിടുകയാണ് പലരും. എന്നാൽ ആരാണിതെന്ന് അറിയണ്ടേ… ഇടുക്കി തൊടുപുഴ സ്വദേശിയായ അമൃതാ സജുവാണ് ഐശ്വരാ റായുടെ രൂപസാദൃശ്യമുള്ള ആ പെൺകുട്ടി. സമൂഹ മാധ്യമങ്ങളിലെല്ലാം വൈറലാണ് അമൃത ചെയ്യുന്ന ടിക്ക് ടോക്ക് വിഡിയോകൾ.

കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന സിനിമയിൽ മമ്മൂട്ടിയുമായുള്ള കോമ്പിനേഷൻ സീനിലെ ഐശ്വര്യാ റായുടെ സംഭാഷണം പുനരവതരിപ്പിക്കുന്ന അമൃതയെ കണ്ടാൽ ആദ്യം ഇത് അവർ തന്നെയല്ലെന്ന് ആരുമൊന്ന് ചിന്തിച്ചുപോകും. മമ്മൂട്ടിയുടെ മേജർ ബാലയോട് ഇഷ്ടമാണെന്ന് പറയുന്ന മീനാക്ഷിയുടെ മുഖഭാവങ്ങളെല്ലാം അപ്പാടെ പകർത്തിയിട്ടുണ്ട് അമൃത. കൂടാതെ രാവണിലെ വിക്രത്തോടൊപ്പമുള്ള രംഗങ്ങളുമെല്ലാം അമൃത ടിക്ക് ടോക്ക് ചെയ്തിട്ടുണ്ട്.

Read Also: സോഷ്യൽ മീഡിയയിൽ താരമായി തങ്കമണി സാമുവൽ; ‘പൂമരക്കാറ്റ്’ ഏറ്റെടുത്ത് ആയിരങ്ങൾ; വിഡിയോ

സിനിമയിലും അമൃത ഒരുകൈ നോക്കുന്നുണ്ടെന്നാണ് വിവരം. പിക്കാസോ എന്ന ചിത്രത്തിലൂടെയാണ് അമൃത സജുവിന്റെ അരങ്ങേറ്റം. സുനിൽ കാര്യാട്ടുകരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഹൈപ്പർ ലാപ്‌സ് പോസ്റ്ററും കാസ്റ്റിംഗ് ടീസറുമൊക്കെ നേരത്തെ പുറത്തിറങ്ങിയിരുന്നു.

aiswarya rai dupe, amritha saju

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top