ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു

jammu kashmir shopian terrorist attack

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടൽ. അഞ്ച് ഭീകരരെ വധിച്ചതായി സുരക്ഷാസേന അറിയിച്ചു. ഭീകരർക്കെതിരായ സൈനിക നടപടി ഇപ്പോഴും തുടരുകയാണ്.

സുരക്ഷാസേനയക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെ ഒന്നരയോടെ സൈന്യത്തിന്റെയും സിആർപിഎഫിന്റെയും ജമ്മുകശ്മീർ പോലീസിന്റെയും സംയുക്ത സംഘമാണ് നടപടി തുടങ്ങിയത്. ഷോപിയാൻ ജില്ലയിലെ സുഗൂ മേഖലയിൽ ആരംഭിച്ച ഭീകരവിരുദ്ധ നടപടി ഇപ്പോഴും തുടരുകയാണ്. ഇതുവരെ അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചു.

അതേസമയം കൊല്ലപ്പെട്ട ഭീകരർ ഏത് ഭീകരവാദ സംഘടനയുടെ ഭാഗമാണെന്ന് സംബന്ധിച്ച അന്വേഷണം പൊലീസ് ആരംഭിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഷോപിയാനിൽ നടക്കുന്ന മൂന്നാമത്തെ ഭീകരവിരുദ്ധ നടപടിയാണിത്. മൂന്ന് ഭീകരവിരുദ്ധ നടപടിയിൽ ഇതുവരെ ഒൻപത് ഹിസ്ബുൾ മുജാഹിദീന് അംഗങ്ങൾ ഉൾപ്പെടെ 14 ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്.

Story Highlights- jammu kashmir shopian terrorist attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top