Advertisement

ഈ ദൃശ്യങ്ങൾ മുംബൈയിലേതല്ല; പ്രചരിക്കുന്നത് വ്യാജം [24 Fact Check]

June 11, 2020
1 minute Read
fake visuals claiming mumbai actually belongs west bengal

-രഞ്ജിമ കെ.ആർ

കൊവിഡ് എന്ന മഹാമാരിയെ തുരത്താൻ ലോകം മുഴുവൻ ഒന്നിച്ച് പടപൊരുതുകയാണ്. സാമൂഹിക അകലം പാലിക്കണമെന്നാണ് ഭരണകൂടം ഓരോരുത്തരെയും ഓർമപ്പെടുത്തുന്നത്…നമ്മൾ എത്ര യാത്രകളാണ് മാറ്റി വെച്ചത്…കൂട്ടം കൂടാതെ…അകലം പാലിച്ച് കരുതലോടെ മുന്നോട്ട് പോകുമ്പോൾ ചിലയിടങ്ങളിൽ ആളുകൾ ഒട്ടും അകലം പാലിക്കാതെ എല്ലാ നിർദേശങ്ങളും അവഗണിക്കുന്ന കാഴ്ചയുമുണ്ട്. അത്തരമൊരു വ്യാജ ദൃശ്യാണ് നിലവിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മുംബൈയിലെ ഒരു ബസിൽ ആളുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടം ചേരുന്നു എന്നാണ് തലക്കെട്ട് .

ഇത് മുംബൈയിൽ നിന്നുള്ള ദൃശ്യങ്ങളാണെന്ന് പ്രമുഖ കോൺഗ്രസ് നേതാവ് മിലിന്ദ് ഡിയോറ ട്വീറ്റ് ചെയ്തു. ഇതേ ദൃശ്യങ്ങൾ പല സ്ഥലങ്ങളിൽ പല പേരിലും പ്രചരിക്കുന്നുണ്ട്. എന്നാൽ ട്വൻറിഫോർ ഫാക്ട് ചെക്ക് സംഘം നടത്തിയ പരിശോധനയിൽ തെളിഞ്ഞത് തെറ്റായ തലക്കെട്ടോടെയാണ് ഈ ദൃശ്യങ്ങൾ പ്രചരിക്കപ്പെടുന്നത് എന്നാണ്. പശ്ചാത്തലത്തിൽ എല്ലാവരും സംസാരിക്കുന്നത് ബംഗാളി ഭാഷയാണ്. വീഡിയോ മഹാരാഷ്ട്രയിൽ നിന്നുള്ളതല്ല എന്നതിന്റെ ആദ്യ സൂചനയാണിത്.

യഥാർത്ഥത്തിൽ ഇത് പശ്ചിമ ബംഗാളിലെ നോർത്ത് ടൈറ്റഗഡ് എന്ന നഗരത്തിലെ ദൃശ്യമാണെന്ന് കണ്ടെത്തി. പശ്ചിമ ബംഗാളിൽ ആളുകൾ ബസ്സിലേക്ക് ഓടിക്കയറുന്ന വിഡിയോ മുംബൈയിൽ നിന്നുള്ളതാണെന്ന തെറ്റായ അവകാശവാദവുമായി പ്രചരിക്കപ്പെടുകയാണ് .

Story Highlights- fake visuals claiming mumbai actually belongs west bengal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top