കൊച്ചി പ്രളയ തട്ടിപ്പ്: അന്വേഷണം കളക്ടറേറ്റിന് പുറത്തേക്കും വ്യാപിപ്പിക്കുന്നു

cochin flood fund scam probe expand

കൊച്ചി പ്രളയ തട്ടിപ്പിൽ അന്വേഷണം കളക്ടറേറ്റിന് പുറത്തേക്കും വ്യാപിപ്പിക്കുന്നു. ക്രൈം ബ്രാഞ്ച്, വകുപ്പ് തല സംഘങ്ങളാണ് കളക്ടറേറ്റ് ജീവനക്കാരെ കൂടാതേ ബാഹ്യ ഇടപെടലുകളും അന്വേഷിക്കുന്നത്. കളക്ടറേറ്റിന് പുറത്ത് നിന്നുള്ളവരും പണം തട്ടാൻ കൂട്ട് നിന്നിട്ടുണ്ടെന്ന് വിലയിരുത്തൽ. വകുപ്പ് തല അന്വേഷണ  സംഘം കരട് റിപ്പോർട്ട് നാളെ പ്രിൻസിപ്പാൽ സെക്രട്ടറിക്ക് സമർപ്പിക്കും.

കൊച്ചി കാക്കനാട് കളക്ടറേറ്റ് കേന്ദ്രീകരിച്ചുള്ള പ്രളയ തട്ടിപ്പിൽ അന്വേഷണം ജീവനക്കാരിൽ മാത്രം ഒതുങ്ങി നിൽക്കില്ല. തട്ടിപ്പിൽ ബാഹ്യ ഇടപെടലുകൾ നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചും വകുപ്പ് തല അന്വേഷണ സംഘവും കളക്ടറേറ്റിന് പുറത്തേക്ക് അന്വേഷണം നീട്ടാൻ തീരുമാനിച്ചു.ഒന്നാം പ്രതി വിഷ്ണുപ്രസാദിന് പുറത്ത് നിന്നുള്ള ചിലരുടെ സഹായം ലഭിച്ചതായാണ് സൂചന. മാത്രമല്ല തട്ടിയെടുത്ത പണം എങ്ങോട്ടേയ്ക്കാണ് മാറ്റിയതെന്ന് കണ്ടെത്താൻ ഇതുവരെ വിവിധ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടുമില്ല.

വിഷ്ണു പ്രസാദിന്റ ബന്ധുകളുടേയം, സുഹൃത്തുക്കളുടേയും സ്വത്ത് വിവരങ്ങളെ കുറിച്ച് അന്വേഷണം ആരംഭിച്ചു.അതേ സമയം വകുപ്പ് തല അന്വേഷണ സംഘം നാളെ കരട് റിപ്പോർട്ട് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറും. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സംഘം കൂടുതൽ സമയം ആവശ്യപ്പെടുകയും ചെയ്യും.

Story Highlights- cochin flood fund scam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top