Advertisement

സംസ്ഥാനത്ത് സമൂഹ വ്യാപനമുണ്ട് : ഐഎംഎ

June 12, 2020
Google News 1 minute Read
community spread in kerala says ima

സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന് ഐഎംഎ പ്രസിഡന്റ് രാജീവ് ജയദേവൻ 24 ന്യൂസിനോട്. ഇക്കാര്യം മറച്ചുവച്ചിട്ട് കാര്യമില്ല. ആളുകൾ കൂടുന്ന അവസ്ഥ ഒഴിവാക്കിയില്ലെങ്കിൽ സ്ഥിതിഗതികൾ കൈവിട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ആളുകൾ കൂടുന്ന അവസ്ഥ ഒഴിവാക്കാൻ ഐഎംഎ സർക്കാരിനോട് ആവശ്യപ്പെടും. സമൂഹിക അകലം പാലിക്കുക എന്നത് ജനങ്ങളുടെ ഉത്തരവാദിത്തമാക്കാതേ സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊറോണ പാൻഡമിക്ക് ആയിരുന്നുവെങ്കിലും അത് അങ്ങനെയല്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. മഹാമാരിയാണെന്ന് ലോകാരോഗ്യ സംഘടന ആദ്യം മുതലേ പറഞ്ഞിരുന്നുവെങ്കിൽ രാജ്യങ്ങൾ അതിന് തക്ക ക്രമീകരണങ്ങളെടുത്തേനെ. അതുപോലെ നിലവിൽ സമൂഹവ്യാപനമില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും രാജീവ് ജയദേവൻ പറഞ്ഞു.

Story Highlights- community spread in kerala says ima

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here