Advertisement

കെ കെ വേണു​ഗോപാൽ അറ്റോർണി ജനറലായി തുടരും

June 12, 2020
Google News 2 minutes Read

നിയമവിദഗ്ധനും മലയാളിയുമായ കെ.കെ. വേണുഗോപാൽ ഒരു വർഷം കൂടി അറ്റോർണി ജനറലായി തുടരും. കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥന കെ.കെ. വേണുഗോപാൽ സ്വീകരിച്ചു. മൂന്ന് വർഷത്തെ കാലാവധി ഈമാസം അവസാനിക്കാനിരിക്കെയാണ് കേന്ദ്രം പുതിയ അഭ്യർത്ഥന നടത്തിയത്.

2017 ലാണ് കെ കെ വേണുഗോപാലിനെ നരേന്ദ്ര മോദി സര്‍ക്കാര്‍ അറ്റോര്‍ണി ജനറലായി നിയമിക്കുന്നത്. മൂന്ന് വര്‍ഷത്തേക്ക് ആയിരുന്നു നിയമന കാലാവധി. കാലാവധി പൂര്‍ത്തിയാക്കാന്‍ ഇരിക്കെയാണ് സ്ഥാനത്ത് തുടരണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചത്. കെ കെ വേണു​ഗോപാൽ ഇത് അം​ഗീകരിക്കുകയായിരുന്നു.

read also: രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതിനു മുന്‍പ് കൊറോണയെപ്പറ്റി മോദി മുന്നറിയിപ്പ് നല്‍കിയിരുന്നു; പ്രകാശ് ജാവദേക്കര്‍

റഫാൽ ഇടപാടിൽ കെ.കെ. വേണുഗോപാലിന്റെ വാദങ്ങൾ വൻ വിവാദമുയർത്തിയിരുന്നു. പൗരത്വ നിയമ ഭേദ​ഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളിലും, ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്ത് കളഞ്ഞതിന് എതിരായ ഹര്‍ജികളിലും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നതും വേണുഗോപാലാണ്. കാസര്‍​ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടാണ് വേണുഗോപാലിന്റെ സ്വദേശം. ബാരിസ്റ്റര്‍ എം കെ നമ്പ്യാര്‍ ആണ് പിതാവ്.

story highlights-k k venugopal,  attorney general, rafal case, CAA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here