അതിരപ്പിള്ളി അടഞ്ഞ പദ്ധതി; മന്ത്രിസഭയിൽ ചർച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി കെ രാജു

അതിരപ്പിള്ളി വിവാദത്തിൽ പ്രതികരിച്ച് മന്ത്രി കെ രാജു. അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് മന്ത്രിസഭ ചർച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. അതിരപ്പിള്ളി അടഞ്ഞ പദ്ധതിയാണെന്നും മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.

അതിരപ്പിള്ളി പദ്ധതിക്ക് വേണ്ടി എക്സിക്യൂട്ടീവ് ഓഫീസ് ഇപ്പോഴും അവിടെ പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ ഉൾപ്പെടെ തുടർ നടപടികൾ മുന്നോട്ടുകൊണ്ടുപോകണം എന്നുള്ളതുകൊണ്ടായിരിക്കണം എൻഒസി അനുവദിച്ചത്. മന്ത്രിസഭ വിഷയം ചർച്ച ചെയ്തിട്ടില്ല. വനത്തിന്റെ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ പറയുകയാണെങ്കിൽ അതിനുള്ള സാധ്യത അടഞ്ഞു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.

read also: അതിരപ്പിള്ളി പദ്ധതിക്ക് എൻഒസി നൽകിയ ഫയലിൽ ഒപ്പിട്ടത് മുഖ്യമന്ത്രി; വിവാദം

അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട എൻഒസി ഒപ്പിട്ടിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഏപ്രിൽ പതിനെട്ടിനാണ് മുഖ്യമന്ത്രി കെഎസ്ഇബിക്ക് എൻഒസി അനുവദിച്ച് ഒപ്പിട്ടത്. വകുപ്പ് മന്ത്രിയുടെ അറിവോടെയായിരുന്നു ഇത്. മന്ത്രിസഭയിൽ വിഷയം ചർച്ച ചെയ്യാത്തത് വലിയ വിവാദത്തിന് ഇടയാക്കി. എന്നാൽ പദ്ധതി സമവായമില്ലാതെ നടപ്പാക്കില്ലെന്നായിരുന്നു വൈദ്യുതി മന്ത്രി എം എം മണി പ്രതികരിച്ചത്.

story highlights- k raju, athirappilly project

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top