Advertisement

രാജ്യത്ത് കൊവിഡിനെക്കാൾ ദുരിതം വിതച്ചത് ലോക്ക് ഡൗണെന്ന് ഡൽഹി ഹൈക്കോടതി

June 12, 2020
Google News 2 minutes Read

രാജ്യത്ത് കൊവിഡ് 19 മഹാമാരിയെക്കാൾ ദുരിതം വിതച്ചത് ലോക്ക് ഡൗണെന്ന് ഡൽഹി ഹൈക്കോടതി. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മാറ്റുന്നതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമർശം. പ്രശസ്തിക്കുവേണ്ടി സമർപ്പിക്കുന്ന ഇത്തരം ഹർജികൾ സമയ നഷ്ടം ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിക്കുകയും 20,000 രൂപ ഹർജിയ്ക്ക് പിഴയിടുകയും ചെയ്തു.

മാത്രമല്ല, ലോക്ക് ഡൗൺ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ ദുരിതത്തിലാക്കിയെന്നും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ അപകടകരമായ നിലയിലേക്ക് പോയെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്ത് ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഭക്ഷണ വിതരണ കേന്ദ്രങ്ങൾക്ക് മുമ്പിൽ ആളുകൾക്ക് കാത്തു നിൽക്കേണ്ടി വന്നതായും ജസ്റ്റിസുമാരായ ഹിമ കോഹ്ലി, സുബ്രഹ്മണ്യം പ്രസാദ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ആഗോള തലത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കി സാധാരണ നിലയിലേക്ക് വരുമ്പോൾ നീക്കരുതെന്ന് പറയാനാകില്ല. മാത്രമല്ല, ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനൊപ്പം ജനങ്ങൾ പട്ടിണികിടന്ന് മരിക്കുന്ന സാഹചര്യം ഒഴിവാക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കേണ്ടതായിരുന്നുവെന്നും നിയമ വിദ്യാർത്ഥിയായ അർജുൻ അഗർവാൾ സമർപ്പിച്ച ഹർജിയാണ് കോടതി പിഴയിട്ട് തള്ളിക്കൊണ്ട് കോടതി പറഞ്ഞു. മാത്രമല്ല, നിയമ വിദ്യാർത്ഥിയായ ഹർജിക്കാരൻ വസ്തുതകൾ മനസിലാക്കാതെയാണ് ഹർജി സമർപ്പിച്ചതെന്നും കോടതി ബെഞ്ച് വ്യക്തമാക്കി.

സാമ്പത്തിക പ്രവർത്തനങ്ങൾ പുനഃരാരംഭിക്കാൻ മാത്രമാണ് ലോക്ക് ഡൗൺ നീക്കുന്നതെന്നും കോവിഡ് ബാധിച്ച് ജനങ്ങൾ മരിക്കുന്ന സാഹചര്യം സർക്കാർ പരിഗണിക്കുന്നില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ ഘട്ടം ഘട്ടമായാണ് തുറക്കൽ നടപടിയുമായി സർക്കാരുകൾ മുന്നോട്ടു പോകുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് ആവശ്യമെങ്കിൽ വീണ്ടും നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാരിന് കഴിയുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഹർജിയിൽ സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ മാത്രമാണ് ലോക്ക്ഡൗൺ നീക്കുന്നതെന്നും വൈറസ് ബാധിച്ച് ജനങ്ങൾ മരിക്കുന്ന സാഹചര്യം സർക്കാർ പരിഗണനയിലില്ലെന്നും ആരോപിച്ചിരുന്നു. ഘട്ടം ഘട്ടമായാണ് തുറക്കൽ നടപടിയാണ് സർക്കാരുകൾ കൈക്കൊള്ളുന്നതെന്നും ആവശ്യമാ സാഹചര്യത്തിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Story highlight: Lokdown says Covid’s plight is worse in the country

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here