രാത്രി ഒമ്പതിന് ശേഷം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തി; രണ്ട് പേർക്കെതിരെ കേസ്

രാത്രി ഒമ്പതിന് ശേഷം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ രണ്ടുപേര്‍ക്കെതിരെ കേസ്. കാസർ​ഗോഡ് ബേക്കൽ ജം​ഗ്ഷനിലാണ് സംഭവം. ലോക്ക് ഡൗൺ ലംഘനത്തിനാണ് കേസെടുത്തിരിക്കുന്നത്.

ഹോട്ടല്‍ അടക്കാനുള്ള ഒരുക്കത്തിനിടെ രണ്ടുപേര്‍ കയറിവന്ന് ഭക്ഷണത്തിന് ഇരിക്കുകയായിരുന്നു. സമയം കഴിഞ്ഞെന്ന് ഹോട്ടലുടമ അറിയിച്ചെങ്കിലും ഭക്ഷണം വേണമെന്ന് ഇവര്‍ നിര്‍ബന്ധം പിടിച്ചു. ഈ സമയം പട്രോളിങ്​ നടത്തുകയായിരുന്ന പൊലീസ് സംഘം ഹോട്ടലിലെത്തുകയും രണ്ടുപേര്‍ക്കുമെതിരെ കേസെടുക്കുകയുമായിരുന്നു.

read also: ഡൽഹിയിൽ ലോക്ക് ഡൗൺ നീട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി സത്യേന്ദ്ര ജയിൻ

ലോക് ഡൗൺ കാലത്ത് രാത്രി ഒമ്പതിന് ശേഷം ഹോട്ടലുകള്‍ തുറക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് നിരവധി പേർക്കെതിരെ ഇതിനോടകം കേസ് രജിസ്റ്റർ ചെയ്തു.

story highlights- lock down violation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top