ട്വന്റിഫോർ ഇനി തിരൂരിലും; പുതിയ ബ്യൂറോയുടെ ഉദ്ഘാടനം നിർവഹിച്ചു

ട്വന്റിഫോർ തിരൂരും ബ്യൂറോ ആരംഭിച്ചു. തിരൂർ ബ്യൂറോയുടെ ഉദ്ഘാടനം ട്വന്റിഫോർ ന്യൂസ് മലബാർ റീജ്യണൽ ഹെഡ് ദീപക് ധർമടവും റിപ്പോർട്ടർമാരായ ഷഹദ് റഹ്മാനും, അഷ്‌കർ അലിയും ചേർന്ന് നിർവഹിച്ചു. ചെയർമാൻ ആലുങ്കൽ മുഹമ്മദും, ഫ്‌ളവേഴ്‌സ് ചെയർമാൻ ഗോകുലം ഗോപാലനും ഓൺലൈനിലൂടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. എംഡി ആർ ശ്രീകണ്ഠൻ നായർ സ്റ്റുഡിയോ ഫ്‌ളോറിൽ നിന്നും ഉദ്ഘാടനത്തിൽ പങ്കെടുത്തു.
ഇന്ന് രാവിലെ 9 മണിക്കായിരുന്നു ഉദ്ഘാടനം. ജനങ്ങളുടെ ആവശ്യത്തിനൊപ്പം നിന്ന് പ്രവർത്തിക്കാൻ ട്വന്റിഫോർ സംഘത്തിന് കഴിയട്ടെയെന്ന് ട്വന്റിഫോർ ന്യൂസ് ചെയർമാൻ ആലുങ്കൽ മുഹമ്മദ് ആശംസിച്ചു. ട്വന്റിഫോറിന്റെ കേരളത്തിലെ പതിനഞ്ചാമത്തെ ബ്യൂറോ ആയി പ്രവർത്തിക്കാനൊരുങ്ങുന്ന തിരൂർ ബ്യൂറോയ്ക്ക് ഫഌവേഴ്‌സ് ചെയർമാൻ ഗോകുലം ഗോപാലനും ആശംസകൾ നേർന്നു. ചെന്നൈയിൽ നിന്നാണ് ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനത്തിൽ ഓൺലൈനായി പങ്കെടുത്തത്. ചെയർമാൻ ആലുങ്കൽ മുഹമ്മദ് ജിദ്ദയിൽ നിന്നും പങ്കാളിയായി.
മലപ്പുറത്ത് മാത്രം ഇതോടെ ട്വന്റിഫോറിന് രണ്ട് ബ്യൂറോ ആയി. ഒന്ന് മലപ്പുറത്തെ ആദ്യത്തെ ബ്യൂറോയും, രണ്ടാമത് തിരൂരിലെ പുതിയ ബ്യൂറോയും. മലപ്പുറത്തെ പഴയ ബ്യൂറോയിൽ റിപ്പോർട്ടർ അഷ്‌കർ അലിയും, തിരൂർ നിന്ന് ഷഹദ് റഹ്മാനും ഇനി ട്വന്റിഫോർ പ്രേക്ഷകർക്കായി വാർത്തകൾ നൽകും.
ഇരു റിപ്പോർട്ടർമാർക്കൊപ്പം മലബാർ റീജ്യണൽ ചീഫ് ദീപക് ധർമ്മടവും ഉദ്ഘാടനത്തിൽ പങ്കെടുത്തു. മലപ്പുറം എന്നത് വലിയ ജില്ലയാണെന്നും, തിരീർ ബ്യൂറോ തുറന്നതോടെ ജില്ലയിലെ ഓരോ സ്പന്ദനവും കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ ട്വന്റിഫോറിന് സാധിക്കുമെന്നും ദീപക് ധർമ്മടം പറഞ്ഞു. തിരൂർ പ്രസ് ക്ലബിന് സമീപമാണ് പുതിയ ബ്യൂറോ.
Story Highlights- twentyfour tirur bureau inauguration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here