ഡ്രൈവർക്ക് കൊവിഡ്; എടപ്പാൾ ഗ്രാമപഞ്ചായത്ത് ഓഫിസ് അടച്ചു

edappal grama panchayat office shut down

എടപ്പാൾ ഗ്രാമപഞ്ചായത്ത്  ഓഫിസ് അടച്ചു. പഞ്ചായത്തിലെ വാഹന ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഓഫിസ് അടച്ചത്.

കൊവിഡ് സ്ഥിരീകരിച്ച ഭിക്ഷാടകൻ താമസിച്ചിരുന്ന സ്ഥലത്തേക്ക് ഭക്ഷണം കൊണ്ടുപോയിരുന്നത് ഇദ്ദേഹമാണ്. ഈ പശ്ചാത്തലത്തിലാണ് ഓഫിസ് അടച്ചത്. ഈ വ്യക്തിയുമായി പഞ്ചായത്ത് ഓഫിസിലെ മിക്കവർക്കും സമ്പർക്കമുണ്ട്. ഇവരെല്ലാവരും നിരീക്ഷണത്തിൽ പ്രവേശിച്ചു.

മലപ്പുറത്ത് സ്ഥിതി രൂക്ഷമാകുകയാണ്. ഇന്നലെ മാത്രം ജില്ലയിൽ 14 പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്തത്. ഇതിൽ മൂന്ന് പേർക്ക് വൈറസ് ബാധയേറ്റത് സമ്പർക്കത്തിലൂടെയാണ്.

Story Highlights- coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top