കാസർഗോഡ് ജില്ലയിൽ ഒൻപത് പേർക്ക് കൊവിഡ്

9 more confirmed corona thrissur two via contact

കാസർഗോഡ് പുതുതായി ഒൻപത് പേർക്ക് കൊവിഡ്. ഇതിൽ ഏഴ് പേർ വിദേശത്ത് നിന്നും രണ്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലെത്തിയവരാണ്. ഉദുമ, ചെറുവത്തൂർ, കറഡുക്ക, പള്ളിക്കര, കുമ്പള, കരിന്തളം ചെങ്കള, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി സ്വദേശികൾക്കാണ് പുതുതായി രോഗബാധ.

ഏഴ് പേർ പുരുഷൻമാരും രണ്ട് പേർ സ്ത്രീകളുമാണ്. ജില്ലയിൽ ആറ് പേരാണ് കൊവിഡ് ഭേദമായി ആശുപത്രി വിട്ടത്. അഞ്ച് പേർ കാസർഗാേഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ഒരാൾ ഉദയഗിരിയിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്നും രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങി. ഇതോടെ ജില്ലയിൽ മൂന്നാം ഘട്ടത്തിൽ 183 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 73 പേർ രോഗമുക്തരായി. 109 പേരാണ് നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്.

Read Also: മാഹിയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

അതേസമയം സംസ്ഥാനത്ത് ഇന്ന് 85 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ 15 പേർക്കും കണ്ണൂർ ജില്ലയിൽ 14 പേർക്കും കോഴിക്കോട് ജില്ലയിൽ 12 പേർക്കും, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ 9 പേർക്ക് വീതവും പാലക്കാട് ജില്ലയിൽ 8 പേർക്കും എറണാകുളം ജില്ലയിൽ 7 പേർക്കും ഇടുക്കി, തൃശൂർ ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും പത്തനംതിട്ട, കോട്ടയം, വയനാട്, ജില്ലകളിൽ നിന്നുള്ള ഒരാൾക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

 

kasargod, coronavirus, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top