കുവൈറ്റില്‍ എന്‍ബിടിസി ഗ്രൂപ്പിന്റെ 180 ജീവനക്കാരുമായി ആദ്യ ചാര്‍ട്ടേഡ് വിമാനം നെടുമ്പാശേരിയിലെത്തി

കുവൈറ്റിലെ എണ്ണ അനുബന്ധ മേഖലയായ എന്‍ബിടിസി ഗ്രൂപ്പിന്റെ 180 ജീവനക്കാരുമായി ആദ്യ ചാര്‍ട്ടേഡ് വിമാനം നെടുമ്പാശേരിയിലെത്തി. ജീവനക്കാരെ നാട്ടിക്കെത്തിക്കാന്‍ സൗജന്യമായാണ് എന്‍ബിടിസി ഗ്രൂപ്പ് ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തിയത്.
കുവൈറ്റിലെ എന്‍ബിടിസി ഗ്രൂപ്പില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ ജോലി ചെയ്യുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ തങ്ങളുടെ ജീവനക്കാരെ നാട്ടിലെത്തിക്കുന്നതിന് എന്‍ബിടിസിഗ്രൂപ്പ് നേരിട്ട് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു. 180 ജീവനക്കാരുമായാണ് കുവൈറ്റില്‍ നിന്നും ഗോ എയര്‍ ചാര്‍ട്ടഡ് വിമാനത്തില്‍ കൊച്ചിയിലെത്തിയത്.
ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ പ്രായം ചെന്നവര്‍ തുടങ്ങി ജോലി ഉപേക്ഷിച്ചവര്‍വരെ ഈ കൂട്ടത്തിലുണ്ട്. ജീവനക്കാര്‍ക്ക് തിരിച്ചു വരുന്നതിനുള്ള സാഹചര്യവും ഒരുക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. ഒന്‍പതോളം വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്ത് 1750 ലധികം ജീവനക്കാരെ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി എന്‍ബിടിസി മാനേജിംഗ് ഡയറക്ടര്‍ കെജി എബ്രഹാം അറിയിച്ചു. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 25000 ജീവനക്കാരാണ് എന്‍ബിടിസിയില്‍ ജോലി ചെയ്യുന്നത്.
Story Highlights: NBTC Group’S first chartered aircraft to reach Nedumbassery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here