ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് : ഉറവിടം കണ്ടെത്താൻ വിദഗ്ധ സമിതി

special committee probes on health worker covid

ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് ബാധിച്ചതിന്റെ ഉറവിടം അന്വേഷിക്കാൻ വിദഗ്ധ സമിതി രൂപീകരിച്ച് സംസ്ഥാന സർക്കാർ. ഉറവിടം കണ്ടെത്താതെ മരണമടഞ്ഞവരുടെ കാര്യത്തിലും അന്വേഷണം വേണം.

കഴിഞ്ഞ രണ്ട് മാസത്തിനിടെ കൊവിഡ് ബാധിച്ചത് 47 ആരോഗ്യ പ്രവർത്തകർക്കാണ്. പിപിഇ കിറ്റ് ധരിച്ചിട്ടും രോഗബാധയേൽക്കുന്നത് ആരോഗ്യപ്രവർത്തകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

അതേസമയം, സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗവ്യാപനമുണ്ടാകുന്നതും ജനങ്ങളെ ആശങ്കരാക്കുന്നുണ്ട്. ഇന്നലെ മാത്രം പത്ത് പേർക്കാണ് സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. തൃശൂർ ജില്ലയിലെ ഏഴ് പേർക്കും മലപ്പുറം ജില്ലയിലെ മൂന്ന് പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Story Highlights- special committee probes on health worker covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top