ആരാധനാലയങ്ങൾക്കും പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും ഞായറാഴ്ചത്തെ ലോക്ക് ഡൗണിൽ ഇളവ്

Lockdown violation

ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ആരാധനാലയങ്ങൾക്കും പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.

സംസ്ഥനത്ത് ജൂൺ 8 മുതൽ ആരാധാനാലയങ്ങളിലെ പ്രാർത്ഥനയ്ക്കുള്ള നിയന്ത്രണങ്ങൾ നീക്കിയിരുന്നു. ഞായറാഴ്ച ക്രിസ്ത്യൻ ദേവാലയങ്ങളിൽ പ്രാർഥനകൾ നടന്നിരുന്നു. നാളെ ചില പരീക്ഷകളും നടക്കുന്നുണ്ട്. ഈ സാഹചര്യങ്ങളിൽ ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക് ഡൗണിൽ ആശയകുഴപ്പമുണ്ടായതിനെ തുടർന്നാണ് ആരാധനാലയങ്ങളിലേക്ക് പോകുന്നവർക്കും പരീക്ഷക്ക് പോകുന്നവർക്കും സമ്പൂർണ ലോക്ക് ഡൗണിൽ ഇളവ് നൽകിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.

അതേസമയം, കടകൾ തുറക്കുന്നതിനും അത്യാവശ്യമല്ലാത്ത യാത്രകൾക്കും ഇളവ് ലഭിക്കുന്നതല്ല.

Story highlight:Sunday Lockdown concession

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top