ഇന്നത്തെ പ്രധാന വാർത്തകൾ (13-06-2020)

todays news headlines june 13

സംസ്ഥാനത്തെ നദികളുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി റവന്യൂ-ജലവിഭവ മന്ത്രിമാർ തമ്മിൽ തർക്കം; 24 എക്‌സ്‌ക്ലൂസിവ്

സംസ്ഥാനത്തെ നദികളുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി മന്ത്രിമാർ തമ്മിൽ തർക്കം. 31 നദികളിൽ നിന്നും മണലെടുക്കാൻ ജലവിഭവ വകുപ്പ് കൊണ്ടുവന്ന നിർദ്ദേശം മുഖ്യമന്ത്രി വെട്ടി. നദികളുടെ അവകാശം റവന്യൂ വകുപ്പിനാണെന്ന് റവന്യൂമന്ത്രി വ്യക്തമാക്കിയതോടെയാണ് 81.35 കോടിയുടെ മണൽവാരൽ പദ്ധതി തടഞ്ഞത്. അണക്കെട്ടുകളും തടയണകളും മാത്രമാണ് ജലവിഭവ വകപ്പിന്റേതാണെന്നാണ് റവന്യൂ വകുപ്പിന്റെ നിലപാട്.

കേരളാ കോൺഗ്രസിന് ബിജെപിയിലേക്ക് വരാൻ വാതിലുകൾ തുറന്നിട്ടിരിക്കുന്നു : കെ സുരേന്ദ്രൻ

കേരളാ കോൺഗ്രസിലെ തർക്കം മുതലെടുക്കാനൊരുങ്ങി ബിജെപി. ഇരു മുന്നണികളും കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിന് യോജിച്ചതല്ലെന്ന് പറഞ്ഞ കെ സുരേന്ദ്രൻ പാർട്ടിക്കായി വാതിലുകൾ തുറന്നിട്ടിരിക്കുന്നെന്ന് 24നോട് പറഞ്ഞു. പാലായിൽ മാത്രം ബിജെപിക്ക് 25000 ഉറച്ച വോട്ടുണ്ട്. മൂവാറ്റുപുഴയിൽ ബിജെപി പിന്തുണയോടെ പിസി തോമസ് ജയിച്ച മുൻ അനുഭവമുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ട്രയൽ കഴിഞ്ഞു; തിങ്കളാഴ്ച മുതൽ കൈറ്റ് വിക്ടേഴ്‌സിൽ പുതിയ ക്ലാസുകൾ; ടൈംടേബിൾ

‘ഫസ്റ്റ്‌ബെൽ’ പദ്ധതിയിലെ പുതിയ ക്ലാസുകളുടെ സംപ്രേഷണം ആരംഭിക്കുന്നു. തിങ്കളാഴ്ച മുതൽ വിവിധ ക്ലാസുകൾക്ക് നേരത്തെ അറിയിച്ചിട്ടുള്ള സമയക്രമത്തിൽ തന്നെ ആയിരിക്കും പുതിയ വിഷയങ്ങളടങ്ങിയ ക്ലാസുകൾ സംപ്രേഷണം ചെയ്യുക. ആദ്യ ക്ലാസുകൾക്ക് മികച്ച പ്രതികരണമാണ് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും ലഭിച്ചത്.

കൊവിഡ് രൂക്ഷം; ഇന്ത്യയിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 300 ലേറെ മരണങ്ങൾ

രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്നു. കൊവിഡ് കേസുകൾ മൂന്ന് ലക്ഷം കടന്നു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 308993 ആയി. തുടർച്ചയായ മൂന്നാം ദിവസവും റിപ്പോർട്ട് ചെയ്ത മരണസംഖ്യ 300 കടന്നു.

മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് മഴ കനത്തേക്കും; വിവധ ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് മഴ കനത്തേക്കും.

Story Highlights- todays news headlines june 13

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top