മഹാരാഷ്ട്രയിൽ 3390 പേർക്ക് കൂടി കൊവിഡ്; മരണം നാലായിരത്തിലേക്ക്

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 3,390 പേർക്ക്. 120 പേർ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായിരത്തിലേക്ക് അടുത്തു.

1,07,958 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 3950 പേർ മരിക്കുകയും ചെയ്തു. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഹോട്ട്‌സ്‌പോട്ടയ ധാരാവിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി രോഗബാധിതരുടെ എണ്ണം 20ൽ താഴെയാണ്. ധാരാവിയിൽ രോഗ വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് സംസ്ഥാനസർക്കാർ.

read also: തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകർ സഞ്ചരിച്ച കാർ അടിച്ചു തകർത്തു; രണ്ട് പേർക്ക് പരുക്ക്

അതേസമയം, ഡൽഹിയിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കുന്നതിന് പുറമേ രോഗബാധിതരുമായി സമ്പർക്ക പട്ടികയിൽ ഉള്ളവരെ കണ്ടെത്താനായി കണ്ടെയ്ൻമെന്റ് സോണുകളിലെ വീടുകൾ കേന്ദ്രീകരിച്ച് ആരോഗ്യ സർവേ നടത്തും. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഇരുപതിനായിരം കിടക്കകൾ അധികമായി വേണ്ടിവരും എന്നാണ് സർക്കാർ കണക്കുകൂട്ടൽ. റെയിൽവേ കോച്ചുകൾ, ഹോട്ടലുകൾ, നഴ്‌സിംഗ് ഹോമുകൾ തുടങ്ങിയവ ഏറ്റെടുത്ത് ചികിത്സാകേന്ദ്രങ്ങളാക്കാനും തീരുമാനിച്ചു.

വിശ്വസ്തരായ ആറ് ഐഎഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ നേതൃത്വത്തിനായി ഡൽഹിയിൽ നിയോഗിച്ചു. കൂടാതെ എയിംസിലെ നാല് ഡോക്ടർമാർ വീതമുള്ള 3 മൂന്ന് ടീമുകളെയും നിയോഗിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി, ഡൽഹി ലഫ്.ഗവർണർ, മുഖ്യമന്ത്രി, എയിംസ് ഡയറക്ടർ, കൂടാതെ മേയർമാരുമായും യോഗം ചേർന്ന് ഡൽഹിയിലെ സാഹചര്യം വിലയിരുത്തി. നാളെ സർവകക്ഷി യോഗവും ഡൽഹിയിൽ ചേരും.

story highlights- coronavirus, maharashtra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top