വ്യാപാര കേന്ദ്രമായ രാമചന്ദ്രനിൽ വീണ്ടും കൊവിഡ് പ്രോട്ടോകോൾ ലംഘനം

തിരുവനന്തപുരത്തെ പ്രമുഖ വ്യാപാര കേന്ദ്രമായ രാമചന്ദ്രനിൽ വീണ്ടും കൊവിഡ് പ്രോട്ടോകോൾ ലംഘനം. തമിഴ്നാട്ടിൻ നിന്ന് വീണ്ടും ജീവനക്കാരെ എത്തിച്ചു. എട്ട് ജീവനക്കാരെയാണ് എത്തിച്ചത്. വിവരങ്ങൾ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തുമില്ല. സംഭവം ഗുരുതരമായ വീഴ്ചയാണെന്നും കർശന നടപടിയുണ്ടാകുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസവും രാമചന്ദ്രനിൽ പ്രോട്ടോക്കോൾ ലംഘനം നടന്നിരുന്നു. തമിഴ്‌നാട്ടിൽ നിന്നെത്തിയ
ജീവനക്കാരെ നിരീക്ഷത്തിൽ പാർപ്പിക്കുകയോ വിവരങ്ങൾ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയോ ചെയ്തില്ല. പരാതി ലഭിച്ചതിനെ തുടർന്ന് 29 ജീവനക്കാരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരുന്നു. പൊലീസ് കേസെടുക്കുകയും ചെയ്തു.

read also: വ്യാപാര കേന്ദ്രമായ രാമചന്ദ്രയിൽ കൊവിഡ് പ്രോട്ടോകോൾ ലംഘനം; കേസ്

മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുമ്പോൾ കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന നിർദേശമുണ്ട്. എന്നാൽ വ്യാപാര സ്ഥാപനം ഇത് ലംഘിക്കുകയായിരുന്നു. തമിഴ്‌നാട്ടിൽ നിന്നെത്തിയവരെ
മറ്റ് ജീവനക്കാർക്കൊപ്പം കിഴക്കേകോട്ട പത്മാ നഗറിലെ ഹോസ്റ്റലിൽ പാർപ്പിക്കുകയും ചെയ്തു. ഇരുനൂറിലധികം ജീവനക്കാർക്കൊപ്പമാണ് ഇവരെ പാർപ്പിച്ചത്. പത്മ നഗർ റസിഡൻസ് അസോസിയേഷൻ പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് വിഷയത്തിൽ ഇടപെട്ടത്.

Story highlights- ramachandran, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top